play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (23/ 10/2024) പുതുപ്പള്ളി, പാലാ, കുമരകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (23/ 10/2024) പുതുപ്പള്ളി, പാലാ, കുമരകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (23/10/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

KSEBL കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT Touching clearance വർക്ക് നടക്കുന്നതിനാൽ, നവജീവൻ,കരിപ്പ,ഉണ്ണി ബസാർ,ഷെർലി ടവർ, ഷെർലി,കരികുളങ്ങര,ചെമ്പകശ്ശേരി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന എല്ലാ കൺസ്യൂമർ കൾക്കും 23/10/2024, രാവിലെ 9.00 മുതൽ വൈകുന്നേരം 5.00 വരെ വൈദ്യുതിമുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റൈസിംഗ്സൺ, ആശാഭവൻ, ചേട്ടിച്ചേരി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ നാളെ 23/10/2024ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തേവരുപാറ ടവർ ട്രാൻസ്ഫോർമറിൻ്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 23/10/2024 ന് രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

കോട്ടയം സെൻട്രൽ സെക്ഷൻ പരിധിയിലുള്ള മാണിക്കുന്നം,പാറപ്പാടം,പെരുമ്പള്ളി സ്കൂൾ,ഇളംപള്ളി ,ആറുപുഴ റോഡ് തുടങ്ങിയ ഭാഗങ്ങളിൽ നാളെ 23 -10-2024 രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

പള്ളം സെക്ഷൻ പരിധിയിലുള്ള കരിമ്പിൽ, ആക്കളം, ബേതേസ്ഥ തുടങ്ങിയ ഭാഗങ്ങളിൽ നാളെ 23 -10-2024 രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം ജംഗ്ഷൻ, പാലക്കലോടിപ്പടി, ഡോൺ ബോസ്കോ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലമറ്റം No1(കുളിക്കടവ്) ട്രാൻസ്ഫോർമറിൽ നാളെ 23-10-24 രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വൈദ്യുതി മുടങ്ങുന്നതാണ്.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഹരിക്കണ്ടമംഗലം 1&2 ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ( 23/10/24) രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നെല്ലാനിക്കാട്ടു പാറ, മുറിഞ്ഞാറെ, താമരക്കുളം, മണലേൽ പാലം എന്നിവിടങ്ങളിൽ നാളെ ( 23/10/24) രാവിലെ 8.30മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ക്രീപ്പ് മില്ല്,ആറാണി വട്ടക്കാവ്,ദയറ, ഊട്ടിക്കുളം, കുന്നത്തുപടി ട്രാൻസ്ഫോർമർ പരിധിയിൽ നാളെ(23/10/24)9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (23/10/24) HT ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ പയസ് മൗണ്ട്, കിഴക്കൻമറ്റം, മൂന്നിലവ്, അഞ്ച്മല, വാകക്കാട്, തഴക്കവയൽ, കവണാർ, സാസ്‌കോ പ്ലൈവുഡ് എന്നീ പ്രദേശങ്ങളിൽ രാവിലെ 8.30am മുതൽ 5.30pm വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.