play-sharp-fill
കൈക്കൂലി കേസിൽ മുൻ വില്ലേജ് ഓഫീസർക്കും, റവന്യൂ ഡിവിഷണൽ ഓഫീസർക്കും നാല് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

കൈക്കൂലി കേസിൽ മുൻ വില്ലേജ് ഓഫീസർക്കും, റവന്യൂ ഡിവിഷണൽ ഓഫീസർക്കും നാല് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

 

തിരുവനന്തപുരം: കൈക്കൂലി കേസിൽ മുൻ വില്ലേജ് ഓഫീസറെ കഠിന തടവിന് ശിക്ഷിച്ചു. തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് വില്ലേജ് ഓഫീസിൽ 2015 കാലയളവിൽ വില്ലേജ് ഓഫീസറായിരുന്ന സജിത്ത് എസ് നായരെയാണ് കൈക്കൂലി കേസിൽ നാല് വർഷം തടവിനും 20000 രൂപ പിഴയും ശിക്ഷ വിധിച്ചു.

 

പരാതിക്കാരിയുടെ മകളുടെ പേരിലുള്ള പുരയിടം പോക്കുവരവ് ചെയ്ത് നൽകുന്നതിലേയ്ക്ക് 1500 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് പ്രതിയെ വിവിധ വകുപ്പുകളിലായി നാല്  വർഷം കഠിന തടവിനും 20000 രൂപ പിഴ ഒടുക്കുന്നതിനും വിജിലൻസ് കോടതി ശിക്ഷിച്ചത്.

 

മറ്റൊരു കൈക്കൂലി കേസിൽ മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ഓഫീസറായിരുന്ന വി ആർ മോഹനൻ പിള്ളയെ നാല് വർഷം തടവിനും 35000 രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പരാതിക്കാരന്റെ വസ്തുവിൽ മതിൽ കെട്ടിയ അവസരത്തിൽ മൂവാറ്റുപുഴ റവന്യൂ ഡിവിഷൽ ഓഫീസറായിരുന്ന വി ആർ മോഹനൻ പിള്ള സ്ഥലത്ത് പോയി പ്രസ്തുത വസ്തു നിലമാണെന്ന് കാണിച്ച് റിപ്പോർട്ട് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി അതൊഴിവാക്കുന്നതിന് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് 50000 രൂപ കൈക്കൂലി വാങ്ങവേയാണ് 2016ൽ പ്രതി വിജിലൻസ് പിടിയിലായത്.