കുടുംബം പരാതി നല്‍കിയാല്‍ ആവശ്യമായ ഇടപെടല്‍ നടത്തും; നവീൻ ബാബുവിന്റെ വീട്ടിലെത്തി ഗവര്‍ണര്‍
പത്തനംതിട്ട: എ.ഡി.എം നവീൻ ബാബുവിന്റെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
കുടുംബത്തെ ആശ്വസിപ്പിക്കാനാണ് എത്തിയതെന്നും മറ്റ് കാര്യങ്ങളില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും കുടുംബം പരാതി നല്‍കിയാല്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും ഗവർണർ വ്യക്തമാക്കി. നവീൻ ബാബുവിനെ കണ്ണൂരിലെ ഔദ്യോഗിക വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി ഒരാഴ്ച പിന്നിടുമ്പോഴാണ് ഗവർണർ ആശ്വാസ വാക്കുകളുമായി മലായലപ്പുഴയിലെ വീട്ടിലെത്തിയത്.
അരമണിക്കൂറോളം സമയം ഗവർണർ നവീൻ ബാബുവിന്റെ വീട്ടില്‍ ചിലവഴിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം തന്നെ കുടുംബാംഗങ്ങളോട് അദ്ദേഹം ചോദിച്ചറിഞ്ഞു. കേസില്‍ കക്ഷി ചേരാനിടയായ സാഹചര്യവും വിവരിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അറിയിക്കണമെന്നും അദ്ദേഹം നവീൻ ബാബുവിന്റെ കുടുംബാംഗങ്ങളോട് പറഞ്ഞു. സന്ദർശന ശേഷം പുറത്തിറങ്ങിയ ഗവർണർ മാധ്യമങ്ങളോട് കാര്യമായി പ്രതികരിച്ചില്ല.
കുടുംബത്തെ ആശ്വസിപ്പിക്കാനാണ് എത്തിയതെന്നും അവർക്ക് കൂടുതല്‍ പരാതികളുണ്ടെങ്കില്‍ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.