play-sharp-fill
ശബരിമല തീർത്ഥാടനം: സന്നിധാനത്ത് പ്രതീക്ഷിച്ചതിലും ഭക്തജന തിരക്ക്,  വനത്തിനുള്ളിലെ ക്ഷേത്രമായതിനാൽ പല പരിമിതികളുണ്ടെന്ന് ദേവസ്വം ബോർഡ്

ശബരിമല തീർത്ഥാടനം: സന്നിധാനത്ത് പ്രതീക്ഷിച്ചതിലും ഭക്തജന തിരക്ക്,  വനത്തിനുള്ളിലെ ക്ഷേത്രമായതിനാൽ പല പരിമിതികളുണ്ടെന്ന് ദേവസ്വം ബോർഡ്

 

പത്തനംതിട്ട: ശബരിമലയിൽ തുലാ മാസ പൂജക്കായി നട തുറന്നപ്പോള്‍ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ആളുകൾ ദർശനത്തിന് എത്തിയെന്ന്  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്. ചെറിയ പ്രശ്നങ്ങളുണ്ടായെന്നും കാനന ക്ഷേത്രമായതിനാൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങളില്‍ പരിമിതിയുണ്ടെന്നും ചെറിയ ചെറിയ കാര്യങ്ങളെ പര്‍വതീകരിച്ച് നൽകുന്നത് മണ്ഡലകാലത്തെ ബാധിക്കുമെന്നും ദേവസ്വം പ്രസിഡന്‍റ് പറ‍ഞ്ഞു.

 

വെള്ളിയാഴ്ചയും ശനിയാഴ്ചയും 55,000 പേര്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത് ദര്‍ശനം നടത്തിയിരുന്നു. പടി പൂജയും ഉദയാസ്തമയ പൂജയും നടന്നതിനാൽ കൂടുതൽ സമയം വേണ്ടിവന്നു. അതിനാൽ കുറച്ചധികം നേരം ഭക്തര്‍ക്ക് കാത്തുനില്‍ക്കേണ്ടി വന്നിട്ടുണ്ട്.

 

ശബരിമലയിൽ ഇടിമിന്നലേറ്റാണ് വൈദ്യുതി ബന്ധം നിലച്ചത്. സംഭവം നടന്ന് 45 മിനുട്ടിനുള്ളിൽ പ്രശ്നം പരിഹരിച്ചിരുന്നു. വെര്‍ച്വല്‍ ക്യൂ വഴിയും അതില്ലാതെ വരുന്നവര്‍ക്കും ദര്‍ശനം ലഭിക്കും. ശബരിമലയിലെത്തുന്ന എല്ലാ വിശ്വാസികള്‍ക്കും ദര്‍ശനം ലഭിക്കും. സ്പോട്ട് ബുക്കിംഗ് ഇല്ലെന്നായിരുന്നല്ലോ പരാതി. അതും ഇപ്പോള്‍ പരിഹരിച്ചുവെന്നും പിഎസ് പ്രശാന്ത് പറ‍ഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group