ക്ഷേത്രപരിസരം അതിനുള്ളതല്ല..! പെട്ടെന്ന് മാറ്റിക്കോളാൻ ദേവസ്വം ബോര്‍ഡിന് നിർദേശം; ക്ഷേത്രങ്ങള്‍ക്കുള്ളില്‍ ഫ്ലക്‌സ് ബോർഡ് വച്ചതിനെതിരെ ഹൈക്കോടതി
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങള്‍ക്കുള്ളില്‍ ഫ്ലക്‌സ് ബോർഡ് വച്ചതിനെതിരെ ഹൈക്കോടതി.
ക്ഷേത്രത്തിന് പുറത്താണ് ഇത്തരം ബോർഡുകള്‍ വയ്‌ക്കേണ്ടത്. അകത്തല്ല ബോർഡ് വയ്‌ക്കേണ്ടതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാഷ്‌ട്രീയനേതാക്കളുടെ ചിത്രങ്ങള്‍ അടങ്ങിയ ഫ്ളക്‌സ് ബോർഡുകള്‍ വിവിധ ക്ഷേത്രങ്ങള്‍ക്കുള്ളില്‍ സ്ഥാപിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേവസ്വം ബോർഡില്‍ എന്തെങ്കിലും യോഗം നടക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. ഇത്തരം സാധനങ്ങള്‍ ക്ഷേത്രപരിസരത്തിനുള്ളില്‍ വയ്‌ക്കാനുള്ളതല്ല എന്ന് ഓർമ്മ വേണമെന്ന് ഹൈക്കോടതി ദേവസ്വം ബോർഡിനെ ഓർമ്മിപ്പിച്ചു.
റോഡിന്റെ സൈഡില്‍ കാണുന്നത് പോലെയാണ് ബോർഡുകള്‍ വച്ചിരിക്കുന്നത്. ഇതൊക്കെ ക്ഷേത്രത്തിന് പുറത്തായി കൊള്ളണമെന്നും കോടതി ദേവസ്വം ബോർഡിന് താക്കീത് നല്‍കി.
Third Eye News Live
0