‘കഴിഞ്ഞ ഞായറാഴ്ച്ച ശെരിക്കുള്ള പൊലീസ് ജീപ്പില്‍ കയറി, ഈ ഞായറാഴ്ച്ച ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജീപ്പിലാണ്, മനുഷ്യന്റ ഓരോരോ യോഗം.. എന്തു ചെയ്യാന്‍ പറ്റും’. പോസ്റ്റ് പങ്കുവെച്ച് നടൻ ബൈജു ; ‘ അടി നാശം വെള്ളപ്പൊക്കം’ വീണ്ടുമൊരു ക്യാമ്പസ് ചിത്രം
കൊച്ചി: ‘അടി കപ്യാരെ കൂട്ടമണി’യ്ക്ക് ശേഷം ‘അടിനാശം വെള്ളപ്പൊക്കം’! പൂര്‍ണ്ണമായും നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിച്ച് പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമായിരുന്നു അടികപ്യാരെ കൂട്ടമണി.
അതിനു ശേഷം പൊലീസ് ഉദ്യോഗസ്ഥരുടെ വ്യക്തി ജീവിതത്തെ ആസ്പദമാക്കി ഉറിയടി എന്ന ചിത്രമൊരുക്കിയ എ.ജെ. വര്‍ഗീസിന്റെ മൂന്നാം ചിത്രമാണ് അടിനാശം വെള്ളപ്പൊക്കം.
എഞ്ചിനിയറിംഗ് കോളജിന്റെ പശ്ചാത്തലത്തിലൂടെ ഫുള്‍ഫണ്‍, ത്രില്ലര്‍ മൂവിയൊരുക്കുകയാണ് എ.ജെ.വര്‍ഗീസ്. ക്യാമ്ബസ് ജീവിതം എങ്ങനെ ആഘോഷകരമാക്കാം എന്നു കരുതുന്ന ഒരു സംഘം വിദ്യാര്‍ത്ഥികള്‍. ഇവര്‍ക്ക് ക്യാമ്ബസിന് പുറത്തുവച്ച് ഒരു പ്രശ്‌നം നേരിടേണ്ടിവരുന്നു. ഈ പ്രതിസന്ധി ചിത്രത്തിന് പുതിയ വഴിഞ്ഞിരിവ് സമ്മാനിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സംഭവം കുട്ടികളുടെ ജീവിതത്തില്‍ പിന്നീടുണ്ടാക്കുന്ന പ്രതിസന്ധികള്‍ കൂടുതല്‍ സംഘര്‍ഷഭരിതമാകുകയാണ്. ഷൈന്‍ ടോം ചാക്കോ, ബൈജു സന്തോഷ്, പ്രേംകുമാര്‍, മഞ്ജു പിള്ള, തമിഴ്‌നടന്‍ ജോണ്‍ വിജയ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
കുട്ടിക്കാനം മാര്‍ ബസേലിയസ് എഞ്ചിനിയറിംഗ് കോളജിലായിരുന്നു കാമ്ബസ് രംഗങ്ങള്‍ ചിത്രീകരിച്ചത്. സൂര്യഭാരതി ക്രിയേഷന്‍സിന്റെ ബാനറില്‍ മനോജ് കുമാര്‍ കെ.പിയാണ് (തൃശൂര്‍) ചിത്രം നിര്‍മിക്കുന്നത്. വിനീത് മോഹന്‍, സജിത് അമ്ബാട്ട്, സഞ്ജയ്, പ്രിന്‍സ്, എലിസബത്ത് വിജയകൃഷ്ണന്‍ എബി എന്നീ പുതുമുഖങ്ങളും ചിത്രത്തിലെത്തുന്നു.
സംവിധായകന്‍ എ.ജെ. വര്‍ഗീസാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരായ സുരേഷ് പീറ്റേഴ്‌സ് ഒരിടവേളക്കു ശേഷം മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്.
ടിറ്റോ.പി.തങ്കച്ചന്റേതാണ് ഗാനങ്ങള്‍. ഛായാഗ്രഹണം- സൂരജ്. എസ്. ആനന്ദ്. എഡിറ്റിംഗ്- ലിജോ പോള്‍. കലാസംവിധാനം- ശ്യാം കാര്‍ത്തികേയന്‍. മേക്കപ്പ്- അമല്‍ കുമാര്‍. കെ.സി. കോസ്റ്റ്യൂം ഡിസൈന്‍- സൂര്യാ സി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ഷഹദ്.സി. പ്രൊഡക്ഷന്‍ മാനേജേഴ്‌സ്- എല്‍ദോ ജോണ്‍, ഫഹദ്.കെ. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- നെജീര്‍ നസീം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മുഹമ്മദ് സനൂപ്. പിആര്‍ഒ- വാഴൂര്‍ ജോസ്. ഫോട്ടോ- മുഹമ്മദ് റിഷാജ്. പീരുമേട്, കുട്ടിക്കാനം, വാഗമണ്‍, കുമളി ‘ എന്നിവിടങ്ങളിലാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നത്.
ഈ സിനിമയുമായി ബന്ധപ്പെട്ട് നടന്‍ ബൈജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച റീല്‍ വൈറലായിരുന്നു. സിനിമാ സെറ്റില്‍ പൊലീസ് യൂണിഫോം ധരിച്ച് ജീപ്പില്‍ നിന്നിറങ്ങുന്ന വിഡിയോ ആണ് നടന്‍ പങ്കുവച്ചത്. അടിനാശം വെള്ളപ്പൊക്കം എന്ന സിനിമയുടെ സെറ്റില്‍ നിന്നുള്ള വിഡിയോയാണ് താരം പങ്കിട്ടത്. കാറോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ട കേസില്‍ കഴിഞ്ഞ ഞായറാഴ്ച്ച ബൈജു അറസ്റ്റിലായിരുന്നു. ആ സംഭവവുമായി ബന്ധപ്പെട്ട്, പൊലീസ് വേഷത്തിലുള്ള ഈ വിഡിയോയില്‍ ബൈജു ഒരു ഡയലോഗ് പറയുന്നുണ്ട്. ‘കഴിഞ്ഞ ഞായറാഴ്ച്ച ശെരിക്കുള്ള പൊലീസ് ജീപ്പില്‍ കയറി, ഈ ഞായറാഴ്ച്ച ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജീപ്പിലാണ്, മനുഷ്യന്റ ഓരോരോ യോഗം.. എന്തു ചെയ്യാന്‍ പറ്റും’. ഇതിന് താഴെ നിരവധി കമന്റുകളാണ് നിറയുന്നത്.
നിങ്ങളുടെ ബ്ലഡ് സാമ്ബിള്‍ ടെസ്റ്റ് ചെയ്യാന്‍ സമ്മതിച്ചില്ലെന്ന് വാര്‍ത്ത വായിച്ചു. സാധാരണക്കാരനും സിനിമാക്കാരനും രണ്ടു നിയമം ആണോ ഈ നാട്ടില്‍ എന്ന് ചോദിക്കുന്നു ശിവകുമാര്‍. അമിത വേഗത്തില്‍ കാറോടിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവത്തില്‍ ബൈജു ക്ഷമ ചോദിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വിഡിയോ സന്ദേശത്തിലൂടെയായായിരുന്നു ബൈജു പൊതുസമൂഹത്തിനോട് ക്ഷമ ചോദിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരോട് ദേഷ്യപ്പെട്ടതിനും ബൈജു ഖേദം പ്രകടിപ്പിച്ചിരുന്നു.