play-sharp-fill
തുടർച്ചയായ അദാലത്തുകളിലും വിവരശേഖരണത്തിലും വലഞ്ഞ് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർ;  ‘മണിക്കൂറുകളുടെ കാത്തുനിൽപ്പ്, യാത്രാകൂലിക്ക് പോലും പണമില്ല’;വായ്പ എഴുതി തള്ളണമെന്ന ആവശ്യം നിലനിൽക്കെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ പുനക്രമീകരിക്കാനുള്ള നീക്കത്തിലാണ് ബാങ്കുകൾ

വയനാട്: തുടർച്ചയായ അദാലത്തുകളിലും വിവരശേഖരണത്തിലും വലഞ്ഞ് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർ.

മണിക്കൂറുകളാണ് വിവരശേഖരണത്തിനായി പലപ്പോഴും കാത്തു നിൽക്കേണ്ടിവരുന്നത്. യാത്രക്കൂലി നൽകാൻ പോലും കയ്യിൽ പണമില്ലെന്നും ദുരന്തബാധിതർ  പറഞ്ഞു.

വായ്പ എഴുതി തള്ളണമെന്ന ആവശ്യം നിലനിൽക്കെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ പുനക്രമീകരിക്കാനുള്ള നീക്കത്തിലാണ് ബാങ്കുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേപ്പാടിയിൽ വായ്പയുള്ള ദുരന്തബാധിതരെ വിവരശേഖരണത്തിനായി വിളിച്ചുവരുത്തി. അപേക്ഷകളിൽ വായ്പ എഴുതിത്തള്ളണമെന്ന നിർദ്ദേശം കൂടി എഴുതി ചേർക്കുകയാണ് അപേക്ഷകർ.

വായ്പ എഴുതിത്തള്ളുന്നത് ഒഴിവാക്കാനാണ് റീ സ്ട്രെക്ചറിങ് എന്നാണ് ഒരു വിഭാഗത്തിൻ്റെ വിമർശനം.