വീട്ടില്‍ കിടന്നുറങ്ങിയ 13കാരിയെ തട്ടികൊണ്ട് പോയ കേസിൽ യുവാവ് അറസ്റ്റിൽ ; ഇരുവരെയും കണ്ടെത്തിയത് ഊട്ടിയിലെ ലോഡ്ജിൽ നിന്ന്
മാഹി : പള്ളൂർ ഇരട്ടപ്പിലാക്കൂലില്‍ വീട്ടില്‍ കിടന്നുറങ്ങിയ 13കാരിയെ തട്ടികൊണ്ട് പോയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ.
പെണ്‍കുട്ടിയുടെ മാതാവ് പൊലീസില്‍ നല്‍കിയ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തില്‍ ചൊക്ലി മേനപ്രം ബാവിലേരി മീത്തല്‍ മുഹമ്മദ് ബിൻ ഷൗക്കത്തലി (18) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കാണാതായ പെൺകുട്ടിയെയും ഇയാളെയും ഊട്ടിയിലെ ലോഡ്‌ജില്‍ വെച്ച് കണ്ടെത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും, ഊട്ടിയിലെ സാമൂഹ്യ മാധ്യമങ്ങളുടെ സഹായത്തോടും കൂടിയാണ് ഇവരെ കണ്ടെത്തിയത്. ഇവരെ ഒളിവില്‍ പോകാൻ സഹായിച്ച ചൊക്ലി അണിയാരത്തെ തൈക്കണ്ടിയില്‍ കെ പി സനിദി (18)നെ നേരത്തെ പള്ളൂർ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു സനീദിൻ്റെ ബൈക്കുമായി പെണ്‍കുട്ടിയെ കൊണ്ടുപോയ ശേഷം സനിദിന്റെ ആധാർ കാർഡ് ഉപയോഗിച്ചാണ് കേരളത്തിലും തമിഴ്‌നാട്ടിലുമായി പല ലോഡ്‌ജുകളിലായി ഇവർ മാറി മാറി താമസിച്ചത്.
പെണ്‍കുട്ടിയുടെ ആധാർ കാർഡിലും കൃതിമം നടത്തിയിരുന്നു. ഷൗക്കത്തലിയുമായി പെണ്‍കുട്ടി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലാവുകയായിരുന്നു. മാഹി സി.ഐ.ആർ.ഷണ്‍മുഖത്തിൻ്റെ നേതൃത്വത്തില്‍ എസ്.ഐ.കിഷോർ കുമാർ, എ എസ്.ഐ. ശ്രീജേഷ്, റോഷിത്ത് എന്നിവരടങ്ങിയ സംഘമാണ് ഇവരെ കണ്ടെത്തിയത്. മാഹി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.