play-sharp-fill
യുഡിഎഫിനോട് വിലപേശാൻ അൻവര്‍ വളര്‍ന്നിട്ടില്ല, വേണമെങ്കില്‍ അവര്‍ക്ക് സ്ഥാനാ‍ർത്ഥിയെ പിൻവലിക്കാം; ഇനി ചര്‍ച്ചയില്ല; ഷാഫിയുടെ ജനപിന്തുണയില്‍ എതിരാളികള്‍ക്ക് ഭയം: സതീശൻ

യുഡിഎഫിനോട് വിലപേശാൻ അൻവര്‍ വളര്‍ന്നിട്ടില്ല, വേണമെങ്കില്‍ അവര്‍ക്ക് സ്ഥാനാ‍ർത്ഥിയെ പിൻവലിക്കാം; ഇനി ചര്‍ച്ചയില്ല; ഷാഫിയുടെ ജനപിന്തുണയില്‍ എതിരാളികള്‍ക്ക് ഭയം: സതീശൻ

പാലക്കാട്: യുഡിഎഫിനോട് വിലപേശാൻ പി.വി അൻവർ വളർന്നിട്ടില്ലെന്നും തെരഞ്ഞെടുപ്പ് സഹകരണത്തിനായി അൻവറുമായി ഇനി ചർച്ചയേ ഇല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

അൻവര്‍ പുതിയ പാർട്ടിയുണ്ടാക്കി. ഞങ്ങളുമായി സഹകരണത്തിന് വന്നു. ഞങ്ങള്‍ സംസാരിച്ചു. ഞങ്ങള്‍ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ ശേഷമാണോ സംസാരിക്കാൻ വരുന്നതെന്ന് അൻവറിനോട് ചോദിച്ചു.

സ്ഥാനാര്‍ത്ഥിയെ പിൻവലിക്കാൻ പറഞ്ഞു. നിങ്ങള്‍ റിക്വസ്റ്റ് ചെയ്താല്‍ പിൻവലിക്കാമെന്ന് അൻവ‍ര്‍ പറഞ്ഞു, പിന്നാലെ റിക്വസ്റ്റ് ചെയ്തിക്കുന്നു പിൻവലിക്കൂ എന്ന് ഞാനും പറഞ്ഞു. പിന്നാലെയാണ് കണ്ടീഷൻസ് വെച്ചുളള അൻവറിന്റെ വാ‍ർത്താ സമ്മേളനം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഐസിസി പ്രഖ്യാപിച്ച സ്ഥാനാ‍ർത്ഥിയായ രമ്യ ഹരിദാസിനെ പിൻവലിക്കാനാണ് അൻവറ് പറയുന്നത്. യുഡിഎഫ് എത്ര വ‍ര്‍ഷമായുളളതാണ്. ഞങ്ങളുടെ സ്ഥാനാ‍ര്‍ത്ഥിയെ പിൻവലിക്കാനാണ് അൻവര്‍ പറയുന്നതെന്നും സതീശൻ പരിഹസിച്ചു.

അൻവറിന്റെ പിറകെ നടക്കാൻ യുഡിഎഫിനെ കിട്ടില്ല. വേണമെങ്കില്‍ അവര്‍ക്ക് സ്ഥാനാ‍ർത്ഥിയെ പിൻവലിക്കാം. അൻവറിന്റെ സ്ഥാനാർത്ഥികള്‍ യുഡിഎഫിന്റെ വിജയസാധ്യതയെ ബാധിക്കില്ലെന്നും സതീശൻ പ്രതികരിച്ചു.

അൻവറുമായി ബന്ധപ്പെട്ട വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഞാനും തമ്മില്‍ ഭിന്നതയില്ല. താൻ കണ്ടയ്നറില്‍ കോടികള്‍ കടത്തിയെന്ന് മുഖ്യമന്ത്രിക്കായി പറഞ്ഞയാളാണ് അൻവർ. നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ അൻവറിനെ പിന്തുണക്കുമോ എന്നതും ചർച്ച ചെയ്തിട്ടില്ലെന്നും സതീശൻ വിശദീകരിച്ചു.