play-sharp-fill
അഖില ഭാരത അയ്യപ്പ സേവാ സംഘത്തിൻ്റെ ദേശീയ ഭരണസമിതിയിലേക്ക് കോട്ടയത്ത് നിന്നും പ്രതിനിധി ; ജയകുമാർ തിരുനക്കരയാണ് ദേശീയ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് 

അഖില ഭാരത അയ്യപ്പ സേവാ സംഘത്തിൻ്റെ ദേശീയ ഭരണസമിതിയിലേക്ക് കോട്ടയത്ത് നിന്നും പ്രതിനിധി ; ജയകുമാർ തിരുനക്കരയാണ് ദേശീയ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് 

കോട്ടയം : അഖില ഭാരത അയ്യപ്പ സേവാ സംഘത്തിൻ്റെ ദേശീയ ഭരണസമിതിയിലേക്ക് കോട്ടയത്ത് നിന്നും പ്രതിനിധി.

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും, ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് മുൻ ചെയർമാനുമായ അഡ്വ. എം. രാജഗോപാലൻ നായർ പ്രസിഡൻ്റായി നിലവിൽ വന്ന അഖില ഭാരത അയ്യപ്പ സേവാ സംഘത്തിൻ്റെ പുതിയ ദേശീയ ഭരണ സമിതിയിൽ കോട്ടയത്ത് നിന്നുള്ള ജയകുമാർ തിരുനക്കരയെ ദേശീയ വൈസ്. പ്രസിഡൻ്റായി തിരഞ്ഞെടുത്തു.

കണ്ണൂരിൽ നടന്ന ദേശീയ പൊതുയോഗമാണ് തിരഞ്ഞെടുത്തത്. കേരളം, തമിഴ്നാട്, കർണ്ണാടക, ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു. കൊയ്യം ജനാർദനനെ ജനറൽ സെക്രട്ടറിയായും കെ. കൊച്ചു കൃഷ്ണനെ ട്രഷററായും തിരഞ്ഞെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുനക്കര ക്ഷേത്ര ഉപദേശക സമിതിയുടെ മുൻ സെക്രട്ടറിയായിരുന്ന ജയകുമാർ കോട്ടയം അയ്യപ്പ സേവാ സംഘം ശാഖ സെക്രട്ടറിയായും, കേരള സ്റ്റേറ്റ് കൗൺസിലിൻ്റെ ജോ. സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.

അയ്യപ്പ സേവാ സംഘം കോട്ടയം താലൂക്ക് യൂണിയൻ്റെയും, തിരുനക്കര ക്ഷേത്ര ഉപദേശക സമിതിയുടെയും മുൻ പ്രസിഡൻ്റുമായിരുന്ന പി. ദാസപ്പൻനായരുടെ മകനാണ് . നിലവിൽ കേരള ന്യൂസ് പേപ്പർ എംപ്ളോയീസ് ഫെഡറേഷൻ്റെ കോട്ടയം ജില്ലാ പ്രസിഡൻ്റും, സ്റ്റേറ്റ് വൈസ്. പ്രസിഡൻ്റുമാണ് ജയകുമാർ.