play-sharp-fill
കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ ദേശീയ തല കബഡി മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ടു: റെസ്ലിങ്ങിൽ വെള്ളി, വെങ്കല മെഡലുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ ദേശീയ തല കബഡി മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ടു: റെസ്ലിങ്ങിൽ വെള്ളി, വെങ്കല മെഡലുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

 

കോട്ടയം: ദേശീയ തലത്തിൽ കബഡി ഇനത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും റെസ്ലിങ്ങിൽ  വെങ്കല മെഡൽ നേടിയ ഓസ്മിത കുജുറിനും റെസ്ലിങ്ങിൽ വെള്ളി മെഡൽ നേടിയ ഫാത്തിമ അനാനും കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ അനുമോദനം നൽകി. ഇരുവരും ബേക്കർ സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർഥിനികളാണ്.

 

പ്രിൻസിപ്പൽ ഷിബു തോമസ്, വൈസ് പ്രിൻസിപ്പൽ ബിനു വർഗീസ്, പി റ്റി എ പ്രസിഡന്റ്‌ നിബു എബ്രഹാം, വൈസ് പ്രസിഡന്റ്‌ എ മനാഫ്, സ്കൂൾ കായികധ്യാപിക പി. പി രമ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ്‌ ചെയ്ത വിജയപ്രയാണം ബിഷപ്പ് ഹൗസിൽ എത്തിച്ചേരുകയും സി. എസ്. ഐ മധ്യ കേരള മഹായിടവക പരമാധ്യക്ഷൻ റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ  തിരുമേനി പ്രാർഥിച്ഛനുഗ്രഹിക്കുകയും ചെയ്തു.

 

സ്കൂൾ ലോക്കൽ മാനേജർ റവ. ജേക്കബ് ജോർജിന്റെ നേതൃത്വത്തിൽ അസെൻഷൻ ചർച്ചിൽ സ്വീകരണം നൽകി. എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻസിപ്പൽ ചെയർ പേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, മുൻസിപ്പൽ കൗൺസിലർ സിൻസി പാറയിൽ എന്നിവരും തദ വസരത്തിൽ കുട്ടികളെ അനുമോദിക്കുകയുണ്ടായി. ബേക്കർ ചാപ്ലിൻ റവ. അനീഷ് എം ഫിലിപ്പും ചടങ്ങിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group