play-sharp-fill
മദ്യ ലഹരിയിൽ വാഹനമോടിച്ചു ; തിരുവല്ലയിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വെള്ളക്കെട്ടിലേക്ക് മറിഞ്ഞു ; ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലീസ്

മദ്യ ലഹരിയിൽ വാഹനമോടിച്ചു ; തിരുവല്ലയിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വെള്ളക്കെട്ടിലേക്ക് മറിഞ്ഞു ; ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലീസ്

തിരുവല്ല : നിരണത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡ് വക്കിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു.

മദ്യ ലഹരിയില്‍ ആയിരുന്ന ഓട്ടോ ഡ്രൈവറെ പുളിക്കീഴ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന അഞ്ച് വിദ്യാര്‍ഥികള്‍ നിസാരപരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകിട്ട് നാലുമണിയോടെ നിരണം വില്ലേജ് ഓഫീസിന് സമീപമായിരുന്നു സംഭവം.

കടപ്ര ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ നിരണം വെട്ടിയില്‍ ലക്ഷ്മി വിലാസത്തില്‍ അശോക് കുമാറാണ് അറസ്റ്റിലായത്. വളഞ്ഞവട്ടം സ്റ്റെല്ലാ മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകട സ്ഥലത്തിന് സമീപം പെയിന്റിംഗ് നടത്തിയിരുന്ന യുവാക്കള്‍ ഓടിയെത്തി കുട്ടികളെ രക്ഷപ്പെടുത്തി. മദ്യപിച്ച്‌ വാഹനം ഓടിച്ചതിന്റെ പേരില്‍ അശോക് കുമാറിനെതിരെ പൊലീസ് കേസെടുത്തു.