play-sharp-fill
പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു ; ഗുരുതരമായി പരിക്കേറ്റ മക്കള്‍ ചികിത്സയില്‍

പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു ; ഗുരുതരമായി പരിക്കേറ്റ മക്കള്‍ ചികിത്സയില്‍

സ്വന്തം ലേഖകൻ

കൊല്ലം: ഒയൂരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. റോഡുവിള സ്വദേശി കൃഷ്ണ വിലാസം വീട്ടില്‍ വിനോദ് കുമാര്‍(42) ആണ് മരിച്ചത്. ഇന്നലെ രാത്രി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.വിനോദിന്റെ മക്കളായ മിഥുന്‍ (18) വിസ്മയ (14) എന്നിവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

ഇരുവരും തീരുവന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മാസങ്ങള്‍ക്ക് മുമ്പ് ഭാര്യ മരിച്ചതിനെ തുടര്‍ന്ന് വിനോദ് കുമാര്‍ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉറങ്ങി കിടന്ന മക്കളെ തീ കൊളുത്തിയ ശേഷം വിനോദ് കുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാ ശ്രമം തടയാന്‍ ശ്രമിച്ചതിനിടെ കുട്ടികള്‍ക്ക് പൊള്ളലേറ്റതാണോ എന്നും സംശയമുണ്ട്. മരണകാരണം വ്യക്തമല്ല.