play-sharp-fill
താമരശ്ശേരി പുനൂര്‍ പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു ; കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു

താമരശ്ശേരി പുനൂര്‍ പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു ; കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു

കോഴിക്കോട് : താമരശ്ശേരി പുനൂര്‍ പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. താമരശ്ശേരി കോട്ടക്കുന്ന് സാലിയുടെ മകൻ ആദില്‍ (11) ആണ് പുഴയിലെ ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ചത്.

അവധി ദിവസമായതിനാല്‍ കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു ആദില്‍.

കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ആദിലിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനം നടത്തി ആദിലിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് തുടര്‍ന്ന് നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.