play-sharp-fill
‘ആട്ടുംതുപ്പും സഹിച്ച്‌ എന്തിന് കോണ്‍ഗ്രസില്‍ തുടരുന്നു’; കെ മുരളീധരനെ പരോക്ഷമായി ബിജെപിയിലേക്ക് ക്ഷണിച്ച്‌ കെ സുരേന്ദ്രൻ; മറുപടിയുമായി രമേശ് ചെന്നിത്തല

‘ആട്ടുംതുപ്പും സഹിച്ച്‌ എന്തിന് കോണ്‍ഗ്രസില്‍ തുടരുന്നു’; കെ മുരളീധരനെ പരോക്ഷമായി ബിജെപിയിലേക്ക് ക്ഷണിച്ച്‌ കെ സുരേന്ദ്രൻ; മറുപടിയുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ പരോക്ഷമായി ബിജെപിയിലേക്ക് ക്ഷണിച്ച്‌ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.

ആട്ടുംതുപ്പും സഹിച്ച്‌ കെ മുരളീധരൻ എന്തിന് കോണ്‍ഗ്രസില്‍ തുടരുന്നുവെന്നും സുരേന്ദ്രൻ ചോദിച്ചു. മുരളീധരനോട് സഹതാപമേയുള്ളൂ. സ്വന്തം അമ്മയെ അപമാനിച്ച ആള്‍ക്കായി കെ മുരളീധരൻ വോട്ട് ചോദിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

അതിനിടെ കെ മുരളീധരൻ കോണ്‍ഗ്രസ് വിട്ട് പോകില്ലെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. കെ മുരളീധരൻ ഒരിക്കലും ബിജെപിയില്‍ പോകില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപിയിലേക്ക് ക്ഷണിച്ച ആള്‍ക്കാണ് തെറ്റ് പറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട് കോണ്‍ഗ്രസിന്റെ പോരാട്ടം ഇടതുപക്ഷവുമായാണെന്ന് ചെന്നിത്തല പറഞ്ഞു.

രാഹുല്‍ മാങ്കുട്ടത്തില്‍ മികച്ച ഭൂരിപക്ഷത്തോടെ പാലക്കാട് ജയിക്കും. ഇ ശ്രീധരൻ നിന്നിട്ട് ജയിച്ചില്ല. മറ്റൊരു സ്ഥാനാർത്ഥിക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.