play-sharp-fill
പൊൻകുന്നം എലിക്കുളത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു; അഞ്ച് പേര്‍ക്ക് പരിക്ക്; ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

കൊല്ലം: പുനലൂർ മൂവാറ്റുപുഴ റോഡില്‍ പൊൻകുന്നം എലിക്കുളത്ത് ശബരിമല തീർത്ഥാടകരുടെ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ അപകടം.

കാറിലും ഓട്ടോയിലും ഉണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ സമീപത്തെ തോട്ടിലേക്ക് മറിഞ്ഞു.

ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന പനമറ്റം സ്വദേശികളായ ശശിക്കും ജിഷ്ണുവിനും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറില്‍ ഉണ്ടായിരുന്ന കോയമ്പത്തൂർ സ്വദേശികളായ രവി, ഉഷ, പെണ്ണമ്മ എന്നിവരെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.