play-sharp-fill
30 അടി ഉയരത്തില്‍ എത്തിയപ്പോള്‍ തെങ്ങുകയറ്റ യന്ത്രത്തില്‍ കാല്‍ കുടുങ്ങി; തല കീഴായി മറിഞ്ഞ യുവാവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി അഗ്നിശമനസേന

30 അടി ഉയരത്തില്‍ എത്തിയപ്പോള്‍ തെങ്ങുകയറ്റ യന്ത്രത്തില്‍ കാല്‍ കുടുങ്ങി; തല കീഴായി മറിഞ്ഞ യുവാവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി അഗ്നിശമനസേന

സുല്‍ത്താൻ ബത്തേരി: യന്ത്രമുപയോഗിച്ച്‌ തെങ്ങില്‍ കയറുന്നതിനിടെ മുകളില്‍ കുടുങ്ങി യുവാവ്.
സുല്‍ത്താൻബത്തേരി അഗ്നിരക്ഷാസേന അതിസാഹസികമായി ആളെ രക്ഷപ്പെടുത്തി.

വയനാട്ടിലെ നെന്മേനി സ്വദേശി ഇബ്രാഹിമിന്‍റെ കാലാണ് യന്ത്രത്തില്‍ കുടുങ്ങിയത്. തെങ്ങില്‍ കയറി ഏകദേശം 30 അടി ഉയരത്തില്‍ എത്തിയപ്പോള്‍ ഇബ്രാഹിമിന്റെ കാല്‍ യന്ത്രത്തില്‍ കുടുങ്ങുകയും തുടർന്ന് തല കീഴായി മറിഞ്ഞു കിടക്കുകയായിരുന്നു ഇബ്രാഹിം.

സുല്‍ത്താൻ ബത്തേരി നിലയത്തിലെ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ വി ഹമീദിന്റെ നേതൃത്വത്തിലാണ് അഗ്നിരക്ഷാസേന എത്തിയത്. ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങളായ ഗോപിനാഥ്, സതീഷ് എന്നിവർ ലാഡർ ഉപയോഗിച്ച്‌ മുകളില്‍ കയറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാരനായ സുധീഷിന്‍റെ സഹായത്തോടെ ഇബ്രാഹിമിനെ റോപ്പ് ഉപയോഗിച്ച്‌ താഴെയിറക്കി. ഉടനെ ആശുപത്രിയില്‍ എത്തിച്ചു.