play-sharp-fill
ശബരിമല തുലാമാസ പൂജ : വെർച്വൽ ക്യൂ ബുക്കിംഗ് 52000 കവിഞ്ഞു ; മുൻ വർഷങ്ങളേക്കാൾ വളരെക്കൂടുതലെന്ന് അധികൃതർ

ശബരിമല തുലാമാസ പൂജ : വെർച്വൽ ക്യൂ ബുക്കിംഗ് 52000 കവിഞ്ഞു ; മുൻ വർഷങ്ങളേക്കാൾ വളരെക്കൂടുതലെന്ന് അധികൃതർ

പത്തനംതിട്ട : ശബരിമല തുലാമാസ പൂജക്കായി നട തുറന്ന ശേഷം ശബരിമല ദർശനത്തിനുള്ള തിരക്ക് കൂടുന്നു. വെള്ളിയാഴ്ച തന്നെ വെർച്വൽ ക്യൂ ബുക്കിംഗ് 52000 കടന്നു. മുൻ വർഷങ്ങളേക്കാൾ ഇത് വളരെ കൂടുതലാണ്. നട തുറന്ന 16-ാം തിയതി വെർച്വൽ ക്യൂ വിലൂടെ ബുക്ക് ചെയ്തവരുടെ എണ്ണം 11965, 17 ന് 28959, 18 ന് 53955 എന്നിങ്ങനെയാണ്.

ശബരിമലയിൽ ഇന്നലെ 5 മണിക്ക് നടതുറന്ന ശേഷം 5.30 ന് നിർമ്മാല്യദർശനവും 5.20 ന് ഗണപതിഹോമവും 7.30 ന് ഉഷപൂജയും, 7. 40 ന് ഉദയാസ്തമനപൂജയും നടന്നിരുന്നു. തുടർന്ന് 12 മണിക്ക് കലശപൂജയും, 12.10 ന് കളഭാഭിഷേകവും, 12.30 ന് ഉച്ചപൂജയും തുടർന്ന്  3 മണിക്ക് നട അടക്കുകയും ചെയ്തിട്ടുള്ളതാണ്.

മാസ പൂജയുടെ സമയങ്ങളിൽ പടിപൂജക്കും ഉദയാസ്തമന പൂജക്കുമായി രണ്ടേകാൽ മണിക്കൂറുകളോളം സമയമെടുക്കും. ഈ സമയങ്ങളിൽ ക്യൂവിൽ നിൽക്കുന്ന അയ്യപ്പന്മാർക്ക് ദർശനം നടത്താൻ ചെറിയ കാലതാമസം ഉണ്ടാവുന്ന സാഹചര്യം സംജാതമാവുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ട് 5 മണിക്ക് നടതുറക്കൽ, 6.30 ന് ദീപാരാധന, 6. 40 ന് പടിപൂജ, 7. 40 ന് പുഷ്‌പാഭിഷേകവും നടക്കും. തുടർന്ന് 9 മണിക്ക് അത്താഴ പൂജക്ക് ശേഷം 11 മണിക്ക് ഹരിവരാസനം പാടി നട അടക്കുന്നതാണ്. ഇന്നലെ മൂന്നു മണി വരെ മാത്രം 30000 നടുത്ത് ഭക്തർ ശബരിമല ദർശനം നടത്തിയിട്ടുള്ളതാണ്. 16 ന് നട തുറന്ന ശേഷം ഇതുവരെ 122001 ഭക്തർ ദർശനം നടത്തി. ഇത് കഴിഞ്ഞ വർഷം തുലാമാസ പൂജാ ദിവസങ്ങളിൽ ആകെ ദർശനം നടത്തിയ ഭക്തരെക്കാൾ കൂടുതലാണ്.

രാവിലെ 7.30 മുതൽ 7.50 വരെയുള്ള ഉഷപൂജക്കു ശേഷം 8.45 വരെ ഉദയാസ്തമന പൂജക്കുള്ള സമയമാണ്. ഈ സമയത്ത് 14 പ്രാവശ്യം നട അടച്ചുതുറക്കും. ഇതിനാൽ അയ്യപ്പന്മാർക്ക് സുഗമമായ ദർശനത്തിന് ചെറിയ കാലതാമസമുണ്ടാകും. വൈകുന്നേരം നാല് മണിക്ക് നട തുറന്നാൽ ആറുമണിക്ക് പതിനെട്ടാംപടി പടിപൂജയ്ക്കായി അടയ്ക്കും. 8 മണിയോടുകൂടി മാത്രമേ പിന്നീട് പടി കയറാൻ കഴിയുകയുള്ളൂ.