കൊച്ചി- ബംഗളൂരു വിമാനത്തിനും ബോംബ് ഭീഷണി ; ഭീഷണി സന്ദേശമെത്തിയത് എക്സിലൂടെ ; പരിശോധന കടുപ്പിച്ചു ; യാത്രക്കാരെ ദേഹ പരിശോധനയ്ക്ക് വിധേയരാക്കി ; വിമാനത്തിനകത്തും പരിശോധന ശക്തമാക്കി
സ്വന്തം ലേഖകൻ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നു പുറപ്പെടേണ്ട കൊച്ചി- ബംഗളൂരു വിമാനത്തിൽ ബോംബ് ഭീഷണി. രാത്രിയിൽ ബംഗളൂരുവിലേക്ക് പുറപ്പെടുന്ന വിമാനത്തിനാണ് ബോംബ് ഭീഷണി വന്നത്. എക്സിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്.
ഇതേ തുടർന്നു വിമാനത്തിൽ പരിശോധന വർധിപ്പിച്ചു. ഈ വിമാനത്തിൽ പോകേണ്ട യാത്രക്കാരെ ദേഹ പരിശോധനയ്ക്ക് വിധേയരാക്കി. വിമാനത്തിനകത്തും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യത്ത് വിവിധയിടങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസമായി തുടർച്ചയായി വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി ഉയരുന്നുണ്ട്. വിഷയത്തെ അതീവ ഗൗരവത്തോടെയാണ് വ്യോമയാന മന്ത്രാലയം കാണുന്നത്.
അതിനിടെ വിമാന കമ്പനികളുടെ സിഇഒമാരുമായി ഡൽഹിയിൽ യോഗം പുരോഗമിക്കുകയാണ്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷനാണ് യോഗം വിളിച്ചത്.
Third Eye News Live
0