play-sharp-fill
പാലക്കാടിന്റെ സരിന്‍ ബ്രോ ; എല്‍ഡിഎഫ് റോഡ് ഷോയ്ക്ക് വന്‍വരവേല്‍പ്പ് ; നടന്നത് പാലക്കാട്ടെ പ്രചാരണത്തിന്റെ ഭാഗമായുള്ള ആദ്യത്തെ റോഡ് ഷോ

പാലക്കാടിന്റെ സരിന്‍ ബ്രോ ; എല്‍ഡിഎഫ് റോഡ് ഷോയ്ക്ക് വന്‍വരവേല്‍പ്പ് ; നടന്നത് പാലക്കാട്ടെ പ്രചാരണത്തിന്റെ ഭാഗമായുള്ള ആദ്യത്തെ റോഡ് ഷോ

സ്വന്തം ലേഖകൻ

പാലക്കാട്: ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി പി സരിന്റെ റോഡ് ഷോയ്ക്ക് പാലക്കാട് വന്‍വരവേല്‍പ്പ്. പാലക്കാട്ടെ പ്രചാരണത്തിന്റെ ഭാഗമായുള്ള ആദ്യത്തെ റോഡ് ഷോയാണ് നടന്നത്. വിക്ടോറിയ കോളജ് മുതല്‍ കോട്ടമൈതാനം വരെയായിരുന്നു ജാഥ. സരിന്‍ ബ്രോ എന്നെഴുതിയ പ്ലക്കാര്‍ഡുകളും വഹിച്ച ആയിരങ്ങളാണ് ജാഥയില്‍ അണിനിരന്നത്യ

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഷാഫി പറമ്പിലും കെ രാധാകൃഷ്ണനും ലോക്‌സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് പാലക്കാട്ടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് ഇടത് സ്വതന്ത്രനായാണ് കെപിസിസി ഡിജിറ്റല്‍ മീഡിയ വിഭാഗം കണ്‍വീനറായിരുന്ന ഡോ. പിസരിന്‍ മത്സരിക്കുന്നത്. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി സരിന്‍ മത്സരിച്ചെങ്കിലും സിപിഎമ്മിലെ കെ പ്രേംകുമാറിനോട് പരാജയപ്പെട്ടു.

ഇടതു സ്വതന്ത്രനായി പാലക്കാട് ജനവിധി തേടുന്നതിനുള്ള അവസരം കൈവന്നിരിക്കുന്നതിനുള്ള സന്തോഷവും അതിനേക്കാളേറെ അഭിമാനവുമുണ്ടെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം സരിന്‍ വ്യക്തമാക്കിയിരുന്നു.മെമ്പര്‍ ഓഫ് ലെജിസ്ലേറ്റീവ് അസംബ്ലിയെന്ന വാക്കിന്റെ അര്‍ത്ഥം നിയമനിര്‍മാണ സഭയിലെ അംഗം എന്നാണ്.

എന്നാല്‍ അതിനേക്കാളുപരി പീപ്പിള്‍സ് റെപ്രസന്റേറ്റീവ് എന്നു തന്നെയാണ് ഉചിതമായ ജനാധിപത്യ വാക്ക് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനെ ജനങ്ങളുടെ പ്രതിനിധിയാവാന്‍ ഒരു മുന്നണി എന്നെ ചുമതലപ്പെടുത്തിയെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം ചുമതലബോധം ഉള്ള ഒരാള്‍ നിര്‍വഹിക്കേണ്ട ഒരു ഉത്തരവാദിത്ത്വമാണ് സ്ഥാനാര്‍ത്ഥിത്വം എന്നുള്ളതെന്ന് സരിന്‍ പറഞ്ഞു.