play-sharp-fill
തൊഴിലും തൊഴിലവകാശങ്ങളും സംരക്ഷിക്കാൻ വീറുറ്റ പ്രക്ഷോഭണം  വളർത്തിയെടുക്കുക ; കോട്ടയത്ത് എ ഐ യു ടി യു സി സംസ്ഥാന സമ്മേളനം ആരംഭിച്ചു ; വീഡിയോ ദൃശ്യങ്ങൾ കാണാം

തൊഴിലും തൊഴിലവകാശങ്ങളും സംരക്ഷിക്കാൻ വീറുറ്റ പ്രക്ഷോഭണം  വളർത്തിയെടുക്കുക ; കോട്ടയത്ത് എ ഐ യു ടി യു സി സംസ്ഥാന സമ്മേളനം ആരംഭിച്ചു ; വീഡിയോ ദൃശ്യങ്ങൾ കാണാം

കോട്ടയം :  തൊഴിലും തൊഴിലവകാശങ്ങളും സംരക്ഷിക്കാൻ വീറുറ്റ പ്രക്ഷോഭണം  വളർത്തിയെടുക്കുക എന്ന മുദ്രാവാക്യമുയർത്തി കോട്ടയത്ത് എ ഐ യു ടി യു സി സംസ്ഥാന സമ്മേളനം തൊഴിലാളി പ്രകടനത്തോടെ ആരംഭിച്ചു.

തുടർന്ന് നടന്ന പൊതുസമ്മേളനം എ ഐ യു ടി യു സി അഖിലേന്ത്യാ പ്രസിഡന്റ് കെ. രാധാകൃഷ്ണ ഉത്ഘാടനം ചെയ്തു.
മോദി ഭരണത്തിൽ രാജ്യം രണ്ട് ഇന്ത്യയായി , ഒരു വശത്ത് രാജ്യത്തിൻ്റെ സമ്പത്ത് മുഴുവനും കൈയ്യടക്കി വച്ചിരിക്കുന്ന മുതലാളിമാരുടെ ഇന്ത്യ മറുവശത്ത് ജീവിക്കുവാൻ തന്നെ സാഹചര്യമില്ലാതെ എല്ലാം തന്നെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തൊഴിലാളികളുടെ ഇന്ത്യ.

അതിനായി രാജ്യത്തെ 29-ാം തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കി 4 ലേബർ കോഡുകൾ കൊണ്ടുവന്ന് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് (വ്യവസായ സൗഹൃദ അന്തരീക്ഷം) കുത്തകകൾക്ക് വേണ്ടി നടപ്പിലാക്കുകയാണെന്നു സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അഖിലേന്ത്യാ പ്രസിഡൻ്റ് കെ. രാധാകൃഷ്ണ അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ആൾ ഇന്ത്യാ യുണൈറ്റഡ് ട്രേഡ് യൂണിയൻ സെൻ്റർ (AIUTUC ) സംസ്ഥാന പ്രസിഡൻ്റ് ആർ. കുമാർ അദ്ധ്യക്ഷത വഹിച്ച സമ്മേളത്തിൽ, യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ (UNA)ദേശീയ പ്രസിഡൻ്റ് ജാസ്മിൻ ഷാ മുഖ്യാതിഥിതിയായി പങ്കെടുത്തു..

കോട്ടയം സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളിൽ നടക്കുന്ന പ്രതിനിധി ഉദ്ഘാടന സമ്മേളനത്തിൽ INTUC സംസ്ഥാന പ്രസിഡന്റ് കെ ചന്ദ്രശേഖരൻ , AlTUC ദേശീയ സെക്രട്ടറി കെ. പ്രസാദ്, HM S സംസ്ഥാന പ്രസിഡന്റ് ടോമി AIUTUC സംസ്ഥാന സംസ്ഥാന സെക്രട്ടറി വി കെ സദാനന്ദൻ, തമിഴ്നാട് സംസ്ഥാന സെക്രട്ടറി എ. അനവരതൻ,സംസ്ഥാന നേതാക്കളായ കെ .അബ്ദുൾ അസീസ്, എസ് സീതി ലാൽ , എൻ ആർ മോഹൻകുമാർ , പി.എം. ദിനേശൻ ,ഷൈലാ കെ ജോൺ , എസ രാധാകൃഷ്ണൻ , കെ കെ സുരേന്ദ്രൻ, കെ എസ് ഹരികുമാർ , കെ.പി വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.

19, 20 തീയ്യതികളിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ സംഘടനാ – രാഷ്ട്രീയ പ്രമേയങ്ങളോടൊപ്പം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിൽ വ്യവസായ നയങ്ങൾ , സംഘടിത – അസംഘടിത മേഖലകൾ, പൊതുമേഖലാ വ്യവസായ മേഖല, സ്കീം വർക്കേഴ്സ് , കശുവണ്ടി, മൽസ്യ സംസ്കരണം, തുടങ്ങി നിരവധി മേഖലകളിലെ വിഷയങ്ങളിൻ മേലുള്ള പ്രമേയങളും ചർച്ചകളും സമ്മേളനത്തിൽ നടക്കും.

ഉത്ഘാടന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി വി പി കൊച്ചുമോൻ സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡൻ്റ് പി എം ദിനേശൻ കൃതജ്ഞതയും രേഖപ്പെടുത്തി. യുദ്ധത്തിനെതിരായ പ്രമേയവും, എ ഡി എം നവീൻ ബാബുവിൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമേയവും സമ്മേളനത്തിൽ അവതരിപ്പിച്ചു.

സമ്മേളനത്തിനു മുന്നോടിയായി കളക്ട്രേറ്റിനു മുന്നിൽ നിന്ന് ആരംഭിച്ച തൊഴിലാളി പ്രകടനത്തിന് സംസ്ഥാനനേതാക്കളായ എ ജി അജയകുമാർ , ബി. വിനോദ് ,  കെ ഹരി, എം എ ബിന്ദു,പി ആർ സതീശൻ, കെ ആർ ശശി , കെ പി വിജയൻ , അനൂപ് ജോൺ , പി എം ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.