play-sharp-fill
അന്ന് യഹിയയുടെ ബ്രെയിൻ ട്യൂമര്‍ നീക്കിയത് ഇസ്രായേല്‍ സര്‍ജൻ; ചാമ്പലായ മൃതദേഹം സ്ഥിരീകരിച്ചത് ഇങ്ങനെ..

അന്ന് യഹിയയുടെ ബ്രെയിൻ ട്യൂമര്‍ നീക്കിയത് ഇസ്രായേല്‍ സര്‍ജൻ; ചാമ്പലായ മൃതദേഹം സ്ഥിരീകരിച്ചത് ഇങ്ങനെ..

ടെല്‍ അവീവ്: ഹമാസ് തലവനായ യഹിയ സിൻവറെ വധിച്ചതായി ഇസ്രായേല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ച്‌ കഴിഞ്ഞിരിക്കുന്നു. ഇതിന് പിന്നാലെ ഹമാസ് നേതൃത്വവും തങ്ങളുടെ തലവന്റെ വധം സ്ഥിരീകരിച്ചു.

ഇതോടെ ഐഡിഎഫിനെ പുകഴ്‌ത്തി നിരവധി രാജ്യങ്ങളാണ് രംഗത്തെത്തിയത്. ഈ സമയം ഉയരുന്ന ചോദ്യം, തിരിച്ചറിയാനാവാത്ത വിധം ലഭിച്ച മൃതശരീരം യഹിയയുടേതെന്ന് സ്ഥിരീകരിക്കാൻ ഇസ്രായേലിന് കഴിഞ്ഞത് എങ്ങനെയെന്നാണ്.

1,200 പേരുടെ ജീവനെടുത്ത ഒക്ടോബർ ഏഴ് ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനായ ഹമാസ് മേധാവി യഹിയ സിൻവറെ വധിക്കുകയെന്നത് കഴിഞ്ഞ ഒരു വർഷത്തിലധികമായി ഇസ്രായേലിന്റെ അജണ്ടയിലുള്ള കാര്യമായിരുന്നു. 6

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1-കാരനായ സിൻവറിനെയും മറ്റ് രണ്ട് പേരെയും ഒക്ടോബർ 16ന് നടത്തിയ പ്രത്യേക ഓപ്പറേഷനില്‍ ഐഡിഎഫ് ചാമ്പലാക്കി. മൃതദേഹം ലഭിച്ചതാകട്ടെ തിരിച്ചറിയാനാകാത്ത വിധത്തിലും.

ഈ സമയത്ത് ഡിഎൻഎ പരിശോധന നടത്തി സ്ഥിരീകരിക്കാൻ ഇസ്രായേലിന് സഹായകമായത് യഹിയ സിൻവറുടെ പഴയ മെഡിക്കല്‍ റെക്കോർഡുകളായിരുന്നു.

1980കളില്‍ ഇസ്രായേലിന്റെ തടവിലാകപ്പെട്ട സിൻവർ ഏതാണ്ട് 2011 വരെ ഇസ്രായേല്‍ ജയിലുകളില്‍ തുടർന്നിരുന്നു. ഈഷല്‍ ജയിലില്‍ കഴിയുന്ന കാലത്ത് സിൻവറിന് ബ്രയിൻ ട്യൂമറുണ്ടായി.

അന്ന് ട്യൂമർ പുറത്തെടുത്ത് ജീവൻ രക്ഷിച്ചത് ഇസ്രായേലി സർജൻ തന്നെയായിരുന്നു. അന്നത്തെ ഓപ്പറേഷന്റെ ഭാഗമായി യഹിയ സിൻവറിന്റെ മെഡിക്കല്‍ രേഖകള്‍ ഇസ്രായേലിന്റെ കൈവശം വന്നു. ഈ രേഖകളാണ് ഒടുവില്‍ സിൻവറിന്റെ വധം സ്ഥിരീകരിക്കാൻ സഹായകമായത്.