play-sharp-fill
ജോലിക്കാരനായി വന്നവൻ കൊള്ളക്കാരനായി: സുപ്രധാന ഡാറ്റ മോഷ്ടിച്ച്‌ കമ്പനി സ്വന്തമാക്കാൻ ശ്രമം:കള്ളൻ്റെ കൈയ്യില്‍ താക്കോല്‍ കൊടുത്താല്‍ ഇങ്ങനെയിരിക്കും:

ജോലിക്കാരനായി വന്നവൻ കൊള്ളക്കാരനായി: സുപ്രധാന ഡാറ്റ മോഷ്ടിച്ച്‌ കമ്പനി സ്വന്തമാക്കാൻ ശ്രമം:കള്ളൻ്റെ കൈയ്യില്‍ താക്കോല്‍ കൊടുത്താല്‍ ഇങ്ങനെയിരിക്കും:

ഡൽഹി:സൈബർ ക്രിമിനലിനെ ജോലിക്കെടുത്ത് പുലിവാല് പിടിച്ച്‌ ഐടി കമ്പനി. സുപ്രധാന ഡാറ്റ മോഷ്ടിച്ച്‌ കമ്പനി തട്ടിയെടുക്കാൻ ഇയാള്‍ ശ്രമിച്ചു.

യുകെ, യുഎസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ പ്രവർത്തിക്കുന്ന സ്ഥാപനത്തിൻ്റെ പേരുവിവരങ്ങള്‍ വാർത്താ ഏജൻസി പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ സമ്മറില്‍ കരാർ ജോലിക്കാരനായി നിയമിതനായ ജീവനക്കാരൻ നാല് മാസത്തോളം സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. കമ്പനിയുടെ കമ്പ്യൂട്ടർ നെറ്റ്‌വർക്കിലേക്ക് ആക്‌സസ് ലഭിച്ചാല്‍ സെൻസിറ്റീവ് ഡാറ്റ ഡൗണ്‍ലോഡ് ചെയ്ത് കൈവശപ്പെടുത്തി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് തിരികെനല്‍കാൻ പണം ആവശ്യപ്പെടുന്നതാണ് ഇയാളുടെ രീതി. അങ്ങനെ ഒരേസമയം ജോലിക്കാരനായും കൊള്ളക്കാരനായും ഇയാള്‍ തുടരുകയായിരുന്നു.

മോശം പ്രകടനത്തിൻ്റെ പേരില്‍ കമ്പനി പിന്നീട് അദ്ദേഹത്തെ പുറത്താക്കിയപ്പോഴാണ് മോഷ്ടിച്ച ഡാറ്റയ്ക്ക് കൂടുതല്‍ പണം ആവശ്യപ്പെട്ടതും കമ്പനി തന്നെ സ്വന്തമാക്കാൻ ശ്രമിച്ചതും. ക്രിപ്‌റ്റോകറൻസിയായി ആറക്ക തുക നല്‍കണമെന്നായിരുന്നു ആവശ്യം.

പണം നല്‍കിയില്ലെങ്കില്‍, മോഷ്ടിച്ച വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുകയോ വില്‍ക്കുകയോ ചെയ്യുമെന്നായിരുന്നു ഭീഷണി. കമ്പനി മോചനദ്രവ്യം നല്‍കിയോ ഇല്ലയോ എന്നത് വ്യക്തമല്ല.