play-sharp-fill
ചരിത്രത്തില്‍ ആദ്യമായി പവന് 58000 രൂപ കടന്ന് സ്വര്‍ണത്തിന്റെ വില ; അറിയാം അരുൺസ് മരിയ ഗോൾഡിലെ സ്വർണവില

ചരിത്രത്തില്‍ ആദ്യമായി പവന് 58000 രൂപ കടന്ന് സ്വര്‍ണത്തിന്റെ വില ; അറിയാം അരുൺസ് മരിയ ഗോൾഡിലെ സ്വർണവില

കോട്ടയം :ചരിത്രത്തില്‍ ആദ്യമായി പവന് 58000 രൂപ കടന്ന് സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില ക്രമാതീതമായി കുതിച്ചുയര്‍ന്നതോടെയാണ് സ്വര്‍ണവില പിടിവിട്ട് വര്‍ധിച്ചത്.

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണം മുകളിലേക്ക് ഉയരുകയാണ്. ഒക്ടോബര്‍ മാസത്തില്‍ അടുത്ത കാലത്തെങ്ങുമില്ലാത്ത വിധത്തിലാണ് സ്വര്‍ണ വില കൂടിയത്. യുഎസ് ഫെഡ് നിരക്ക് പലിശ നിരക്ക് കുറച്ചേക്കുമെന്ന ആശങ്കകള്‍ക്കൊപ്പം മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷവും വില കൂടാന്‍ കാരണമായി.

ആഭരണാവശ്യത്തിനായി സ്വര്‍ണം വാങ്ങുമ്പോള്‍ ജി എസ് ടി, പണിക്കൂലി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവയെല്ലാം കൊടുക്കേണ്ടി വരും. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണം വാങ്ങാന്‍ ഇന്ന് 7240 രൂപ കൊടുക്കേണ്ടി വരും. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ വര്‍ധിച്ചതോടെ പവന്‍ വില 58240 ലും എത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group