play-sharp-fill
ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർ‍ത്ഥിയാക്കിയതിനെ ചൊല്ലി കോൺഗ്രസിൽ വീണ്ടും അതൃപ്തി; കെഎസ്‌യു മുൻ ജില്ലാ പ്രസിഡൻ്റ് സിപിഎമ്മിലേക്ക്; പാർട്ടി വിടാനുള്ള തീരുമാനം പി സരിനെ സിപിഎം സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലെ

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി കോൺഗ്രസിൽ വീണ്ടും അതൃപ്തി.

കെഎസ്‌യു മുൻ ജില്ലാ പ്രസിഡൻ്റ് പാർട്ടി വിടാൻ തീരുമാനിച്ചു. ഇന്ന് ഉച്ചയ്ക്ക് 11.30ന് വാർത്താ സമ്മേളനം നടത്തി സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കും.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർ‍ത്ഥിയായി പ്രഖ്യാപിച്ചതിലാണ് കോൺഗ്രസിൽ അതൃപ്തിയുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷാഫി പറമ്പിലാണ് രാഹുലിൻ്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിലെന്ന് ആരോപിച്ച് പാർട്ടി വിട്ട പി സരിനെ സിപിഎം സ്ഥാനാർത്ഥിയാക്കി. പിന്നാലെയാണ് കോൺഗ്രസിൻ്റെ വിദ്യാർത്ഥി വിഭാഗമായ കെഎസ്‌യു മുൻ നേതാവും പാർട്ടി വിടാൻ തീരുമാനിച്ചത്.