play-sharp-fill
തൃശ്ശൂർ പൊറത്തിശ്ശേരിയിൽ വയോധികയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ ; ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്

തൃശ്ശൂർ പൊറത്തിശ്ശേരിയിൽ വയോധികയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ ; ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്

തൃശ്ശൂർ : പൊറത്തിശ്ശേരിയിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചത് നാട്ടുവള്ളി വീട്ടിൽ മാലതി (73) മകൻ സുജീഷ് (45) എന്നിവർ.

രണ്ടു ദിവസമായി വായോധികയെയും മകനെയും പുറത്ത് കണ്ടിരുന്നില്ല, അതിനിടയിൽ വീടിനകത്ത് നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ അയൽവാസികൾ നടത്തിയ തിരച്ചിലിലാണ് അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സുജീഷ് ഏറെനാൾ വിദേശത്തായിരുന്നു. തിരികെ വന്നതിനു ശേഷം ജോലിക്കൊന്നും പോയിരുന്നില്ല, അതേ സമയം കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയും ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ ഇരിങ്ങാലക്കുട പോലീസ് അന്വേഷണം ആരംഭിച്ചു.