play-sharp-fill
വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഏഴു ദിവസത്തിനുള്ളിൽ പരിഹാരം ; ഇമെയിൽ വഴിയും, ഫോൺ വഴിയും, നേരിട്ട് പ്രാദേശിക ഓഫിസുകൾ വഴിയും ഉപഭോക്താക്കൾക്ക് പരാതികൾ സമർപ്പിക്കാം ; കെ.എസ്.ഇ.ബി ഐ.ജി.ആർ.സി ആഭ്യന്തര പരാതി പരിഹാര സെൽ കോട്ടയത്ത് രൂപീകരിച്ചു ; സെൽ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഏഴു ദിവസത്തിനുള്ളിൽ പരിഹാരം ; ഇമെയിൽ വഴിയും, ഫോൺ വഴിയും, നേരിട്ട് പ്രാദേശിക ഓഫിസുകൾ വഴിയും ഉപഭോക്താക്കൾക്ക് പരാതികൾ സമർപ്പിക്കാം ; കെ.എസ്.ഇ.ബി ഐ.ജി.ആർ.സി ആഭ്യന്തര പരാതി പരിഹാര സെൽ കോട്ടയത്ത് രൂപീകരിച്ചു ; സെൽ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം : കെ.എസ്.ഇ.ബി ഐ.ജി.ആർ.സി ആഭ്യന്തര പരാതി പരിഹാര സെൽ കോട്ടയത്ത് രൂപീകരിച്ചു. ഉപഭോക്താക്കൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായാണ് പുതിയ പരാതി പരിഹാര ഫോറം രൂപീകരിച്ചത്. ഐ.ജി.ആർ.സി എന്ന പേരിലാണ് പരാതി പരിഹാര സെൽ പ്രവർത്തിക്കുക. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പരാതി പരിഹാര സെൽ ഉദ്ഘാടനം ചെയ്തു.

ബില്ലിംങ് സംബന്ധമായ പ്രശ്‌നങ്ങൾ, വൈദ്യുതി മുടക്കങ്ങൾ, വോൾട്ടേജ് സംബന്ധമായ പരാതികൾ, മീറ്റർ സംബന്ധമായ പരാതികൾ, കണക്ഷൻ, ഡിസ്‌കണക്ഷൻ എന്നിവ സംബന്ധിച്ചുള്ള പരാതികൾ, തെരുവുവിളക്കുകൾ സംബന്ധിച്ചുള്ള പരാതികൾ, വൈദ്യുതി സേവനവുമായി ബന്ധപ്പെട്ടുള്ള പരാതികൾ എന്നിവയാണ് ഈ ആഭ്യന്തര പരാതി പരിഹാര സെൽ പരിഗണിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇമെയിൽ വഴിയും, ഫോൺ വഴിയും, നേരിട്ട് പ്രാദേശിക ഓഫിസുകൾ വഴിയും ഉപഭോക്താക്കൾക്ക് പരാതികൾ സമർപ്പിക്കാം. പരാതിക്കാരന്റെ പേര്, ഫോൺ നമ്പർ , കൺസ്യൂമർ നമ്പർ , പരാതിയ്ക്ക് ആധാരമായ കാരണം എന്നിവ കൃത്യമായി നൽകിയിരിക്കണം. പരാതി സമർപ്പിച്ചാൽ ഉടൻ തന്നെ പരാതി രജിസ്റ്റർ ചെയ്ത് രസീത് നൽകണം. ഏഴു ദിവസത്തിനുള്ളിൽ ഈ പരാതി പരിഹരിക്കണമെന്നാണ് ചട്ടം. ഇത് പാലിക്കപ്പെട്ടില്ലെങ്കിൽ സെക്ഷനിലെ അസി.എൻജിനീയർ പരാതി ഡിവിഷൻ തല സമിതിയിലേയ്ക്ക് പരാതി റഫർ ചെയ്യണം. പരാതികൾ ലൈസൻസി തലത്തിൽ തന്നെ തീർക്കുകയാണ് പരാതി പരിഹാര സെല്ലിലൂടെ ലക്ഷ്യമിടുന്നത്.

സബ് ഡിവിഷൻ തലത്തിലുള്ള ഐ.ജി.ആർ.സിയുടെ ചെയർപേഴ്‌സൺ അസി.എക്‌സിക്യൂട്ടീവ് എൻജിനീയറായിരിക്കും. എൽടി കണക്ഷനുമായി ബന്ധപ്പെട്ട പരാതികളായിരിക്കും ഈ സമിതിയുടെ പരിഗണനയ്ക്ക് വരിക. സർക്കിൾ തലത്തിലുള്ള സമിതിയുടെ ചെയർപേഴ്‌സൺ ഡെപ്യൂട്ടി ചീഫ് എൻജിനീയറായിരിക്കും. എച്ച്.ടി, ഇ.എച്ച്.ടി ഉപഭോക്താക്കളുമായി ബന്ധപ്പെട്ട പരാതികളാണ് ഇവിടെ പരിഗണിക്കുക. കോർപ്പറേഷൻ തലത്തിലുള്ള സമിതിയുടെ ചെയർപേഴ്‌സൺ ചീഫ് എൻജിനീയറായിരിക്കും.

പള്ളം കെ.എസ്.ഇ.ബി സെക്ഷൻ അസി. എൻജിനീയർ വിജി പ്രഭാകരൻ വിഷയാവതരണം നടത്തി. നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ കെ.കെ ജയൻ അധ്യക്ഷ പ്രസംഗം നടത്തി.