സ്ഥാനാർത്ഥിയാകാൻ അവസരം കിട്ടിയതിൽ അഭിമാനവും സന്തോഷവും, ജനങ്ങളുടെ പ്രതിനിധിയാകാൻ പാർട്ടി ചുമതലപ്പെടുത്തി രാഷ്ട്രീയം പറഞ്ഞുതന്നെ ജനങ്ങളിലേക്ക് ഇറങ്ങും : പി സരിൻ
സ്വന്തം ലേഖകൻ
പാലക്കാട്: സ്ഥാനാർഥിയാകാൻ അവസരം കിട്ടിയതിൽ അഭിമാനവും സന്തോഷവുമെന്ന് പാലക്കാട്ടെ സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥി പി സരിൻ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സരിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.
ജനങ്ങളുടെ പ്രതിനിധിയാകാൻ പാർട്ടി ചുമതലപ്പെടുത്തിയിരിക്കുകയാണ്. രാഷ്ട്രീയം പറഞ്ഞു തന്നെ ജനങ്ങളിലേക്ക് ഇറങ്ങുമെന്ന് സരിൻ വ്യക്തമാക്കി. മുന്നണിയിലെ പ്രവർത്തകർക്കൊപ്പം തോളോടു തോൾ ചേർന്ന് പ്രവർത്തിക്കുമെന്ന് പറഞ്ഞ സരിൻ യുഡിഎഫ് സ്ഥാനാർഥിയെയും പാലക്കാടേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കൂട്ടിച്ചേർത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റൊരാളുടെ തോളിൽ കയറി നിന്നു പ്രവർത്തിക്കുന്ന ആളാണ് യു ഡി എഫ് സ്ഥാനാർഥിയെന്നും സരിൻ വിമർശിച്ചു. ഭാര്യ വലിയ രീതിയിൽ സൈബർ അറ്റാക്ക് നേരിടുന്നു. ഇത് മലീമസമായ രാഷ്ട്രീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Third Eye News Live
0