അഴീക്കോട് ചാല്‍ ബീച്ചില്‍ രണ്ട് ഡോള്‍ഫിന്‍ കുഞ്ഞുങ്ങള്‍ കരക്കടിഞ്ഞു ; കപ്പലിടിച്ച് ചത്തതെന്ന് പ്രാഥമിക നിഗമനം
കണ്ണൂര്‍ : അഴീക്കോട് ചാല്‍ ബീച്ചില്‍ രണ്ട് ഡോള്‍ഫിന്‍ കുഞ്ഞുങ്ങള്‍ കരക്കടിഞ്ഞു. കപ്പലിടിച്ച് ചത്തതാണെന്നാണ് പ്രാഥമിക നിഗമനം.
40 കിലോ ഭാരവും 146 സെന്റി മീറ്റര്‍ നീളവുമുള്ള ആണ്‍ ഡോള്‍ഫിനും 25 കിലോ ഭാരവും 112 സെന്റി മീറ്റര്‍ നീളവുമുള്ള പെണ്‍ ഡോള്‍ഫിനുമാണ് ചത്തത്. ഡോള്‍ഫിനുകള്‍ കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പഗ് മാര്‍ക്ക് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ആന്‍ഡ് റിസോഴ്‌സ് ഫോഴ്‌സ് അംഗങ്ങള്‍ സ്ഥലത്തെത്തി ഇവയെ തീരത്ത് നിന്നും നീക്കം ചെയ്തു.
തളിപ്പറമ്ബ് സ്‌പെഷല്‍ ഡ്യൂട്ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ സി.പ്രദീപനും സംഘവുമെത്തി ഡോള്‍ഫിനുകളെ പരിശോധിച്ചു. ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ഡോ.ഇല്യാസാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0