play-sharp-fill
പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് യുവാവിന്റെ ഭീഷണി: ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ട് വഴി സൗഹൃദം, തുടർന്ന് ഫോട്ടോയും വീഡിയോയും മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കണ്ണൂർ അഴീക്കോട് സ്വദേശി മുഹമ്മദ് സഫ്വാൻ (21) ആണ് അറസ്റ്റിലായത്.

വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി പുറക്കാട്ടുള്ള പതിനഞ്ചുകാരിയുമായി സൗഹൃദത്തിലായി. തുടർന്ന് കുട്ടിയുടെ ഇൻസ്റ്റഗ്രാം പേജിലുണ്ടായിരുന്ന ഫോട്ടോയും വീഡിയോയും മോർഫ് ചെയ്ത് നഗ്നചിത്രങ്ങൾ ഉണ്ടാക്കി ഭീഷണിപ്പെടുത്തുകയായിരുന്നു.

തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ യുവാവിനെതിരെ കേസെടുക്കുകയായിരുന്നു. പ്രതിയുടെ പക്കൽ നിന്ന് 2 മൊബൈൽ ഫോണും 4 സിം കാർഡും കണ്ടെടുത്തു. അമ്പലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കണ്ണൂർ ടൗൺ, വളപട്ടണം, കൊല്ലം സ്റ്റേഷനുകളിൽ പ്രതിക്കെതിരെ സമാന കേസുള്ളതായി പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group