play-sharp-fill
പൂട്ടിക്കിടന്ന് വീട്ടിൽ  പരിശോധന; അടുക്കളയിലെ സ്ലാബിനടിയിൽ ചാക്കുകെട്ടുകളിൽ നിന്നായി പിടിച്ചെടുത്തത് 14 കിലോയുടെ ചന്ദനം; വീട്ടുടമക്കെതിരെ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു

പൂട്ടിക്കിടന്ന് വീട്ടിൽ പരിശോധന; അടുക്കളയിലെ സ്ലാബിനടിയിൽ ചാക്കുകെട്ടുകളിൽ നിന്നായി പിടിച്ചെടുത്തത് 14 കിലോയുടെ ചന്ദനം; വീട്ടുടമക്കെതിരെ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു

കോഴിക്കോട്: കോഴിക്കോട് അനധികൃതമായി സൂക്ഷിച്ച ചന്ദനം വനം വകുപ്പ് പിടികൂടി. വനം വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് അനധികൃതമായി വീട്ടിൽ സൂക്ഷിച്ച 14 കിലോയോളം വരുന്ന ചന്ദനത്തിന്‍റെ ചെറു തടി കഷ്ണങ്ങള്‍ പിടികൂടിയത്.

പനങ്ങാട് പഞ്ചായത്തിലെ പത്താം വാർഡിൽ പൂട്ടിക്കിടന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചന്ദനം പിടികൂടിയത്.

വീട്ടിലെ അടുക്കള ഭാഗത്തെ സ്ലാബിനടയിൽ ചാക്കുകെട്ടുകളിലായാണ് ചന്ദനം ഒളിപ്പിച്ചിരുന്നത്. വീട്ടുടമക്കെതിരെ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ള ചെത്തി ഒരുക്കിയ നിലയിലുള്ള 38 എണ്ണം ചന്ദന തടി കഷ്ണങ്ങളും ചന്ദന ചീളുകളുമാണ് വനംവകുപ്പ് പിടികൂടിയത്.