play-sharp-fill
ഉപജില്ലാ കായികമേളയ്ക്ക് സ്‌പൈക്ക് ഇല്ലാതെ സിന്തറ്റിക് ട്രാക്കിലൂടെ ഓടിയ കുട്ടികളുടെ കാലിലെ തൊലി അടർന്നു; വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഉപജില്ലാ കായികമേളയ്ക്ക് സ്‌പൈക്ക് ഇല്ലാതെ സിന്തറ്റിക് ട്രാക്കിലൂടെ ഓടിയ കുട്ടികളുടെ കാലിലെ തൊലി അടർന്നു; വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം:ഉപജില്ലാ സ്കൂള്‍ കായിക മേളക്കിടെ സ്പൈക്ക് ഷൂവില്ലാതെ സിന്തറ്റിക് ട്രാക്കിൽ ഓട്ട മത്സരത്തിനിറങ്ങിയ വിദ്യാര്‍ത്ഥികളുടെ കാലിലെ തൊലി അടര്‍ന്നുമാറി.

കിളിമാനൂര്‍ ഉപജില്ല കായികമേളക്കിടെയാണ് സംഭവം.

സിന്തറ്റിക് ട്രാക്കിൽ ഓടാനുപയോഗിക്കുന്ന സ്പൈക്ക് ഷൂവില്ലാതെ മത്സരത്തിനിറങ്ങിയ മൂന്ന് കുട്ടികളുടെ കാലിലെ തൊലിയാണ് അടര്‍ന്നുമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടര്‍ന്ന് മൂന്നുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ചൂടായി കിടന്ന സിന്തറ്റിക് ട്രാക്കിൽ ഓടിയ വിദ്യാര്‍ത്ഥികളുടെ കാല്‍പാദം പൊള്ളിയാണ് തൊലി അടര്‍ന്ന് നീങ്ങിയത്.

കിളിമാനൂര്‍ ശ്രീപാദം സ്പോര്‍ട്സ് ഹബ്ബിലാണ് മത്സരങ്ങള്‍ നടക്കുന്നത്.