യുവതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പ്രതി പിടിയില്‍ ; നെഞ്ചിലും വയറ്റിലും കുത്തേറ്റ യുവതി ഗുരുതരാവസ്ഥയിൽ, ആക്രമണത്തിന് കാരണം യുവതിയുടെ ഭർത്താവിനോടുള്ള മുൻവൈരാഗ്യം
ചവറ: പന്മന ഇടപ്പള്ളികോട്ട ജങ്ഷനില്‍വെച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. പന്മന ചിറ്റൂര്‍ ശിവമന്ദിരത്തില്‍ അനില്‍ കുമാര്‍ (46) ആണ് പിടിയിലായത്.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ചവറ പൊലീസ് ഉടന്‍ തന്നെ പ്രതിയെ കണ്ടെത്തി പിടികൂടുകയായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പന്മന സ്വദേശിനിയായ സന്ധ്യക്കാണ് കുത്തേറ്റത്. പ്രതിയും യുവതിയുടെ ഭര്‍ത്താവുമായുള്ള മുന്‍വിരോധമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നെഞ്ചിലും വയറ്റിലും കുത്തേറ്റ യുവതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
Third Eye News Live
0