play-sharp-fill
6 ടയറുകളും തേഞ്ഞ് പഴകിയത്, ബ്രേക്കിനും തകരാർ ; എടവണ്ണയിൽ കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു ; 5 പേര്‍ക്ക് പരിക്ക്

6 ടയറുകളും തേഞ്ഞ് പഴകിയത്, ബ്രേക്കിനും തകരാർ ; എടവണ്ണയിൽ കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു ; 5 പേര്‍ക്ക് പരിക്ക്

മലപ്പുറം : എടവണ്ണ പാലപ്പറ്റയില്‍ കെഎസ്‌ആർടിസി ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച്‌ അഞ്ച് പേർക്ക് പരിക്കേറ്റു.

നിലമ്പൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്‌ആർടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ നാട്ടുകാർ ചേര്‍ന്ന് എടവണ്ണയിലെ ഇ എം സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിന്റെ 6 ടയറുകളും തേഞ്ഞ് പഴകിയിരുന്നു. ബസിന്റെ ബ്രേക്കിനും തകരാറുണ്ട്.

പാലപ്പെറ്റയിലെ ബസ്റ്റോപ്പിന് തൊട്ടടുത്താണ് അപകടമുണ്ടായത്. ബസ്റ്റോപ്പിലുള്ള ആളുകളെ കയറ്റുന്നതിനായി കെഎസ്‌ആർടിസി ബസ് നിർത്തുന്നതിനിടയാണ് അപകടമുണ്ടായത്. മേഖലയില്‍ ചെറിയ മഴയും ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനത്തിന്റെ ബ്രേക്ക് സിസ്റ്റത്തിന്റെ തകരാറായിരിക്കാം അപകടകാരണമായതെന്ന് ബസ് ഡ്രൈവർ പറഞ്ഞു. 25 ഓളം യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. അതേസമയം ബസിന്‍റെ ആറ് ടയറുകളും ഓടി കഴിഞ്ഞ നിലയിലാണ്. ഇതും അപകടകാരണമാവാമെന്ന് നാട്ടുകാരും സന്നദ്ധ പ്രവർത്തകരും പറയുന്നു.