play-sharp-fill
നഞ്ചിയമ്മയുടെ ഭൂമി അന്യാധീനപ്പെട്ട കേസ്: റവന്യൂ വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ; റവന്യൂ വകുപ്പ് നടത്തുന്നത് വൻ അട്ടിമറി; ആദിവാസികളുടെ പരാതികളിൽ പ്രഥമിക അന്വേഷണം പോലും നടത്തുന്നില്ലെന്ന് ആക്ഷേപം

നഞ്ചിയമ്മയുടെ ഭൂമി അന്യാധീനപ്പെട്ട കേസ്: റവന്യൂ വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ; റവന്യൂ വകുപ്പ് നടത്തുന്നത് വൻ അട്ടിമറി; ആദിവാസികളുടെ പരാതികളിൽ പ്രഥമിക അന്വേഷണം പോലും നടത്തുന്നില്ലെന്ന് ആക്ഷേപം

തിരുവനന്തപുരം: നഞ്ചിയമ്മയുടെ കുടുംബ ഭൂമി അന്യാധീനപ്പെട്ട (ടി.എൽ.എ) കേസുമായി ബന്ധപ്പെട്ട റവന്യൂ വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് പാലക്കാട് കളക്ടറുടെ കാര്യാലയം. 2023 ജനുവരി 27 നാണ് മധ്യമേഖല റവന്യൂ വിജിലൻസ് ഡെപ്യൂട്ടി കളക്ടർ റിപ്പോർട്ട് ലാൻഡ് റവന്യൂ കമീഷണറുടെ ഓഫിസിന് കൈമാറിയത്.

തുടർന്ന റവന്യൂ ലാൻഡ് റവന്യൂ കമ്മീഷണറുടെ കാര്യലയത്തിൽനിന്ന് റവന്യൂ പ്രിൻസിപ്പിൽ സെക്രട്ടറിക്ക് റിപ്പോർട്ട് അയച്ചു. ഒന്നര വർഷം കഴിഞ്ഞിട്ടും പാലക്കാട് കളക്ടറുടെ കാര്യാലയത്തിലേക്ക് റിപ്പോർട്ട് അയച്ചിട്ടില്ലെന്നാണ് വിവരാവകാശം പ്രകാരം ലഭിച്ച മറുപടി.

നിയമസഭയിലെ എം.കെ മുനീറിന്റെ ചോദ്യത്തിനുള്ള മറുപടിയിൽ മന്ത്രി കെ. രാജൻ നിയമസഭയിലെ സൈറ്റിൽ റവന്യൂ വിജിലൻസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. നഞ്ചിയമ്മയുടെ ടി.എൽ.എ കേസിൽ നിർണായക വിവരങ്ങളാണ് റിവന്യൂ വിജിലൻസ് റിപ്പോർട്ടുകളിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് കളക്ടർ നഞ്ചിയമ്മയുടെ ഭൂമി സംബന്ധിച്ച ടി.എൽ.എ കേസ് വിചാരണ നടന്ന സമയത്ത് പാലക്കാട് കളക്ടറേറ്റിലേക്ക് റിപ്പോർട്ട് ലഭിച്ചിട്ടില്ല. ഈ റിപ്പോർട്ട് പരിശോധിക്കാതെയാണ് കളക്ടർ ടി.എൽ.എ കേസിൽ വിചാരണ പൂർത്തിയാക്കിയത്. റിപ്പോർട്ടിന്മേൽ തുടർ നടപടി സ്വീകരിക്കണമെങ്കിൽ അത് പാലക്കാട് കളക്ടറേറ്റിൽ ലഭിക്കേണ്ടതാണ്.

റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ കാണിക്കുന്ന ഗുരുതരവീഴ്ചക്ക് ഉദാഹരണമാണിത്. നഞ്ചിയമ്മ അടക്കമുള്ള അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി അന്യാധീനപ്പെട്ട കേസ് സംബന്ധിച്ച് നിയമസഭയിൽ സബ് മിഷൻ അവതരിപ്പിച്ചത് കെ.കെ.രമയാണ്.

തുടർന്നാണ് മന്ത്രി കെ. രാജൻ അട്ടപ്പാടിയിൽ ഭൂമി അന്യാധീനപ്പെട്ട ആദിവാസികളുടെ പരാതി സംബന്ധിച്ച് അസി. ലാൻഡ് റവന്യൂ കമ്മീഷണറുടെ മേൽനോട്ടത്തിൽ റവന്യൂ വിജിലൻസ് അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചത്. അട്ടപ്പാടിയിലെ ആദിവാസികളുടെ 21 പരാതികളാണ് റവന്യൂ വിജിലൻസിന് ലഭിച്ചത്.

എന്നാൽ, അന്വേഷണം നഞ്ചിയമ്മയുടെ കേസിൽ ഒതുക്കി. മറ്റ് പരാതികളിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിട്ടില്ല. അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി അന്യാധീനപ്പെട്ട പരാതികളിൽ റവന്യൂ വകുപ്പ് അട്ടപ്പാടിയിൽ വലിയ അട്ടിമറിയാണ് നടത്തുന്നത്.

പ്രഥമിക അന്വേഷണം പോലും നടത്താതെ പരാതികൾ അവണിക്കുന്നുവെന്നാണ് ആദിവാസികളുടെ ആക്ഷേപം. മുഖ്യമന്ത്രിയുടെ നവകേരള സദസിൽവരെ ആദിവാസികളെത്തി നിരവധി പരാതി നൽകിയിരുന്നു. സാധാരണ പരാതികിളിൽ വില്ലേജ് ഓഫിസറോ അട്ടപ്പാടി ട്രൈബൽ തഹസിൽദാരെ അന്വേഷിച്ച് ആദിവാസികൾക്ക് എതിരായി റിപ്പോർട്ട് നൽകുകയാണ് പതിവ്.