play-sharp-fill
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം കവർച്ച നടത്തുന്നത് പതിവ് ; പിടിക്കപ്പെട്ടപ്പോൾ  വിഷം കലര്‍ത്തിയ ചോക്ലേറ്റ് കഴിച്ച്‌ ജീവനൊടുക്കാൻ ശ്രമം : കവർച്ചാ കേസിൽ പ്രതിയായ യുവതി ആശുപത്രിയിൽ

ബംഗളുരു : ബസുകളില്‍ സ്ത്രീ യാത്രക്കാരെ കേന്ദ്രീകരിച്ച്‌ മോഷണം നടത്തിയിരുന്ന യുവതി അറസ്റ്റിൽ. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം കവർച്ച നടത്തുന്നതാണ് പതിവ് രീതി.

സൗഹൃദം സ്ഥാപിച്ച ശേഷം സ്ത്രീകൾക്ക് ജ്യൂസ് വാഗ്‌ദാനം ചെയ്യുകയും തുടർന്ന് മയക്കു മരുന്ന് കലർത്തിയ ജ്യൂസ് നൽകുകയും ഇവർ ബോധരഹിതയായ ശേഷം മൊബൈല്‍ ഫോണുകളും ഹാൻഡ്‌ബാഗുകളും ആഭരണങ്ങളും മോഷ്ടിക്കുകയും ചെയ്ത സംഭവത്തിലാണ് വനിതാ മോഷ്ടാവിനെ ബയതരായനപുര പോലീസ് അറസ്റ്റ് ചെയ്തത്.

ആന്ധ്രാപ്രദേശ് സ്വദേശിനിയായ ലതയാണ് അറസ്റ്റിലായത്. അറസ്റ്റിനിടെ ലത വിഷം കലർത്തിയ ചോക്ലേറ്റ് കഴിച്ച്‌ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് പോലീസ് യുവതിയെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബയതരായന പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.