play-sharp-fill
ഓടിക്കൊണ്ടിരുന്ന ബസില്‍നിന്ന് യാത്രക്കാരൻ പുറത്തേക്ക് വീണ് മരിച്ച സംഭവം : ഓട്ടോമാറ്റിക് ഡോര്‍ അടച്ചിരുന്നില്ല, ബസ് വളവിലും അമിതവേഗത്തിലെന്ന് പോലീസ്, നടപടിയെടുത്ത് എം വി ഡി

ഓടിക്കൊണ്ടിരുന്ന ബസില്‍നിന്ന് യാത്രക്കാരൻ പുറത്തേക്ക് വീണ് മരിച്ച സംഭവം : ഓട്ടോമാറ്റിക് ഡോര്‍ അടച്ചിരുന്നില്ല, ബസ് വളവിലും അമിതവേഗത്തിലെന്ന് പോലീസ്, നടപടിയെടുത്ത് എം വി ഡി

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ബസില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണ യാത്രക്കാരൻ വൈദ്യുതത്തൂണില്‍ തലയിടിച്ച്‌ മരിച്ച സംഭവത്തിൽ നടപടിയെടുത്ത് എം വി ഡി.

സിറ്റി സർവീസ് ബസിന്റെ പിൻവശത്തെ ഓട്ടോമാറ്റിക് വാതില്‍ അടയ്ക്കാതെ അതിവേഗത്തില്‍ ബസ് സഞ്ചരിച്ചതാണ് ദുരന്തത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.

പ്ലാസ്റ്റിക് വള്ളികള്‍കൊണ്ട് കസേരമെടയുന്ന തൊഴിലാളിയായ മാങ്കാവ് പാറക്കുളം ക്ഷേത്രത്തിനുസമീപം പാറപ്പുറത്ത് പറമ്ബില്‍ ശുഭശ്രീ വീട്ടില്‍ പി. ഗോവിന്ദൻ (59) ആണ് തലതകർന്ന് റോഡില്‍ രക്തംവാർന്നൊഴുകി മരിച്ചത്. ചാലപ്പുറം ഭജനകോവില്‍ ബസ്സ്റ്റോപ്പിന് സമീപത്തെ വളവില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനാഞ്ചിറയില്‍നിന്ന് പെരുമണ്ണയിലേക്കുള്ള ‘വിൻവേ സിറ്റി റൈഡേഴ്സ്’ ബസില്‍നിന്നാണ് ഗോവിന്ദൻ പുറത്തേക്ക് വീണത്. ഫ്രാൻസിസ് റോഡ് ബസ്സ്റ്റോപ്പില്‍നിന്ന് കയറിയ ഗോവിന്ദൻ സീറ്റ് ഒഴിവില്ലാത്തതിനാല്‍ കമ്ബി പിടിച്ചുനിന്ന് ടിക്കറ്റിനുള്ള പണം പോക്കറ്റില്‍നിന്ന് എടുക്കുകയായിരുന്നു. ഇതിനിടെ ബസ് വേഗത്തില്‍ വളവുതിരിഞ്ഞപ്പോള്‍ ഇദ്ദേഹം പുറത്തേക്ക് തെറിച്ചുവീണു. ഡ്രൈവർ സ്വിച്ചിട്ടാല്‍മാത്രം അടയുന്ന ഓട്ടോമാറ്റിക് വാതില്‍ അടച്ചിരുന്നെങ്കില്‍ പുറത്തേക്ക് വീഴില്ലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

അപകടം നടന്നയുടനെ ബസ് ജീവനക്കാർ തന്നെയാണ് മറ്റൊരു വാഹനത്തില്‍ ഇദ്ദേഹത്തെ ബീച്ച്‌ ഗവ. ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. അവിടെയെത്തുമ്ബോഴേക്കും മരിച്ചിരുന്നതായി ഡോക്ടർ അറിയിച്ചു.

സംഭവത്തില്‍ പോലീസും മോട്ടോർവാഹനവകുപ്പും നടപടിയെടുത്തു. മരണത്തിനിടയാക്കുന്ന രീതിയില്‍ അശ്രദ്ധമായി വാഹനമോടിച്ചതിനും വേഗത്തിലും പരുഷമായും വാഹനം അശ്രദ്ധമായി ഓടിച്ചതിനും കസബ പോലീസ് ബസ് ഡ്രൈവർക്കെതിരേ കേസെടുത്തു. ഡ്രൈവറുടെ ഡ്രൈവിങ്ങ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. അറിയിച്ചു