play-sharp-fill
വസ്തുതകള്‍ പുറത്തുവരട്ടെ,ആരോപണം ഉന്നയിച്ചു എന്നതിന്റെ പേരില്‍ ഒരാളുടെ രാഷ്ട്രീയ ജീവിതം പകരം എടുക്കാൻ അനുവദിക്കില്ല ; ദിവ്യക്ക് പിന്തുണയുമായി ജെയ്ക്ക്

വസ്തുതകള്‍ പുറത്തുവരട്ടെ,ആരോപണം ഉന്നയിച്ചു എന്നതിന്റെ പേരില്‍ ഒരാളുടെ രാഷ്ട്രീയ ജീവിതം പകരം എടുക്കാൻ അനുവദിക്കില്ല ; ദിവ്യക്ക് പിന്തുണയുമായി ജെയ്ക്ക്

കോഴിക്കോട് : കണ്ണൂർ എഡിഎം കെ നവീൻ ബാബു മരണപ്പെട്ട സംഭവത്തില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് പിന്തുണയുമായി സിപിഎം നേതാവ് ജെയ്ക്ക് സി തോമസ്.

ആരോപണം ഉന്നയിച്ചു എന്നതിന്റെ പേരില്‍ ഒരാളുടെ രാഷ്ട്രീയ ജീവിതം പകരം എടുക്കാൻ അനുവദിക്കില്ല. സംരംഭകൻ കൈക്കൂലി കൊടുത്തു എന്ന വിവരം കൂടി പുറത്തുവരുന്നുണ്ട്. വസ്തുതകള്‍ പുറത്തുവരട്ടെയെന്നും ജെയ്ക്ക് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, പിപി ദിവ്യയെ തള്ളുന്നതാണ് സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട്.

യാത്രയയപ്പ് ചടങ്ങില്‍ ഇത്തരം പരാമർശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമർശനം മാത്രമാണ്. തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ട്. അത്തരം ജനങ്ങളുടെ സങ്കടങ്ങള്‍ കേട്ടുകൊണ്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമർശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഒഴിവാക്കേണ്ടതായിരുന്നു. ഉയർന്നു വന്ന പരാതികളെക്കുറിച്ചെല്ലാം സർക്കാർ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അഭ്യർഥിക്കുന്നു- പ്രസ്താവനയില്‍ പറഞ്ഞു.