play-sharp-fill
ഗുണ്ടാ സംഘങ്ങളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കെത്തി ; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് ബാറില്‍ കുത്തേറ്റു മരിച്ചു, മൂന്നു പേര്‍ കസ്റ്റഡിയില്‍

ഗുണ്ടാ സംഘങ്ങളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കെത്തി ; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് ബാറില്‍ കുത്തേറ്റു മരിച്ചു, മൂന്നു പേര്‍ കസ്റ്റഡിയില്‍

അങ്കമാലി : അങ്കമാലിയിലെ യുവാവ് കൊല്ലപ്പെട്ടു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആഷിക്(30) ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി 11.15ഓടെ അങ്കമാലി ടൗണിലെ ‘ഹില്‍സ് പാര്‍ക്ക്’ ബാറിലായിരുന്നു സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല. സംഭവത്തില്‍ മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്.

നിരവധി കേസുകളില്‍ പ്രതിയാണ് ആഷിക്. ഗുണ്ട സംഘങ്ങകളുമായുള്ള ഏറ്റമുട്ടലിനെ തുടര്‍ന്ന് ക്രമിനല്‍ കേസില്‍പ്പെട്ട ആഷിക് പത്ത് ദിവസം മുമ്ബാണ് ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്. ഗുണ്ടാ സംഘങ്ങളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കാണ് ആഷിക് ബാറില്‍ എത്തിയതെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group