play-sharp-fill
സിപിഎം ലോക്കല്‍ സമ്മേളനത്തില്‍ ഔദ്യോഗിക സ്ഥാനാര്‍ഥി തോറ്റു: ഞെട്ടി നേതൃത്വം: പാർട്ടിക്ക് അപ്രതീക്ഷിത തിരിച്ചടി ;സംഭവം ചങ്ങനാശേരിയിൽ

സിപിഎം ലോക്കല്‍ സമ്മേളനത്തില്‍ ഔദ്യോഗിക സ്ഥാനാര്‍ഥി തോറ്റു: ഞെട്ടി നേതൃത്വം: പാർട്ടിക്ക് അപ്രതീക്ഷിത തിരിച്ചടി ;സംഭവം ചങ്ങനാശേരിയിൽ

ചങ്ങനാശ്ശേരി : സി.പി.എം ചങ്ങനാശ്ശേരി വെസ്റ്റ് ലോക്കല്‍ സമ്മേളനത്തില്‍ ഔദ്യോഗിക നേതൃത്വം സെക്രട്ടറി സ്ഥാനത്തേയ്ക്ക് നിർദ്ദേശിച്ചയാള്‍ക്ക് തോല്‍വി.

ഔദ്യോഗികസ്ഥാനാർഥി സി.മോഹനനെതിരേ മത്സരിച്ച എം.ആർ.ഫസില്‍, അഞ്ചിനെതിരേ ഏഴുവോട്ടുകള്‍ നേടി വിജയിച്ചു.

സി.പി.എം. ജില്ലാസെക്രട്ടേറിയറ്റംഗം കൃഷ്ണകുമാരി രാജശേഖരൻ, ഏരിയാ സെക്രട്ടറി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.സി.ജോസഫ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മത്സരം. മത്സരമൊഴിവാക്കാനായി നേതൃത്വം അവസാനവട്ടശ്രമം നടത്തിയെങ്കിലും ഇരുവരും ഉറച്ചുനിന്നു.

കുഞ്ഞുമോള്‍ സാബുവാണ് ഔദ്യോഗിക സ്ഥാനാർഥിയായി സി.മോഹനന്റെ പേര് നിർദേശിച്ചത്.

അഡ്വ. ഇ.എ.സജികുമാറാണ് ഫസിലിന്റെ പേര് സെക്രട്ടറി സ്ഥാനത്തേയ്ക്ക് നിർദ്ദേശിച്ചത്. ഫസിലിനെ കുറച്ചുനാളുകള്‍ക്ക് മുമ്പ് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്ന്

മാറ്റിനിർത്തിയിരുന്നു. പാർട്ടി സ്ഥാനങ്ങളില്‍നിന്ന് ഒഴിവാക്കി നേതൃത്വം പലരെയും

ഒതുക്കുന്നുവെന്ന് ലോക്കല്‍ സമ്മേളനത്തില്‍ വിമർശനവുമുയർന്നിരുന്നു. ഇതിനിടെയാണ് നേതൃത്വം കൊണ്ടുവന്ന സ്ഥാനാർഥിയുടെ പരാജയം.