play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (16/ 10/2024)പുതുപ്പള്ളി, മണർകാട്, തീക്കോയി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (16/ 10/2024)പുതുപ്പള്ളി, മണർകാട്, തീക്കോയി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (16/10/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (16/10/24) HT ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ കളത്തൂക്കടവ്, വലിയമംഗലം, രാജീവ് കോളനി, ഇടമറുക് ചർച്ച്, ഇടമറുക് മഠം, ചകിണിയാന്തടം, പുതുശ്ശേരി, കൂട്ടക്കല്ല്, കുറിഞ്ഞിപ്ലാവ് എന്നീ പ്രദേശങ്ങളിൽ രാവിലെ 8.30  മുതൽ 5.30  വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ബുഷ് ട്രാൻസ്ഫോർമറിൻ്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 16/10/2024 ന് രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാടഞ്ചിറ ,വഴിപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ 16-10-24 രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വൈദ്യുതി മുടങ്ങുന്നതാണ്.

പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ഓട്ടകാഞ്ഞിരം, പള്ളത്ര കടവ് ട്രാൻസ്ഫോർമറുകളിൽനാളെ(16/10/24) 9:30 മുതൽ 5:30 pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റൈസിംഗ്സൺ, കടംപാടം, നെടുംതറ, തൂപ്രം, നിറപറ HT എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 16/10/2024ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലക്കലോടിപ്പടി, ആറാട്ടുചിറ ,കാട്ടിപ്പടി, കൊച്ചക്കാല എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കേബിൾ വർക്ക് നടക്കുന്നതിനാൽ ചെങ്ങളം സബ്സ്റ്റേഷൻ മുതൽ കടത്തുകടവ്, വായനശാല, ഇല്ലിക്കൽ, തിരുവാർപ്പ്, ആറ്റമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ 16-10-2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ പൂർണ്ണമായും മറ്റു സ്ഥലങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നടയ്ക്കൽ, പാലക്കോട്ട് പടി, മണർകാട് ചർച്ച് , തുരുത്തിപ്പടി, കളത്തിപ്പടി No:1, No: 2, MLAപടി, LPS, ഞാറയ്ക്കൽ , പൊൻ പള്ളി, കാരാണി, അനർട്ട് , ട്രാൻസ്ഫോമറുകളിൽ നാളെ (16.10 .24) ഭാഗികമായി വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാനാട്ടു പാറ, പോളിടെക്നിക്ക്, ഡംപിംങ് ഗ്രൗണ്ട്, തൂക്കുപാലം എന്നീ ഭാഗങ്ങളിൽ നാളെ (16/10/24) രാവിലെ 9.30 മുതൽ 5.00 വരെ ‘വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണ്ണാടിയുറുമ്പ്, പാലക്കാട് കുരിശുപള്ളി, കൂട്ടിയാനി റോഡ്, ശാന്തിഗ്രാം എന്നീ ഭാഗങ്ങളിൽ നാളെ (16/10/24) രാവിലെ 8.30 മുതൽ 5.00 വരെ ‘വൈദ്യുതി മുടങ്ങും.