play-sharp-fill
മരണകാരണം ഇടനെഞ്ചിലേറ്റ കുത്ത് ; കുത്താൻ ഉപയോഗിച്ചത് സവാള അരിയുന്ന കത്തി ; കാറ്ററിംഗ് സ്ഥാപനയുടമയുടെ കൊലപാതകത്തിൽ പ്രതിയായ ഭാര്യയെ തെളിവെടുപ്പിന് എത്തിച്ചു

മരണകാരണം ഇടനെഞ്ചിലേറ്റ കുത്ത് ; കുത്താൻ ഉപയോഗിച്ചത് സവാള അരിയുന്ന കത്തി ; കാറ്ററിംഗ് സ്ഥാപനയുടമയുടെ കൊലപാതകത്തിൽ പ്രതിയായ ഭാര്യയെ തെളിവെടുപ്പിന് എത്തിച്ചു

വൈപ്പിൻ: നായരമ്പലത്ത് കാറ്ററിംഗ് സ്ഥാപന ഉടമ അറക്കല്‍ ജോസഫ് (ഓച്ചൻ -52 )കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ഭാര്യ പ്രീതി (മോനിക്ക- 45) യെ പോലീസ് കൊലപാതകം നടന്ന വീട്ടുവളപ്പില്‍ എത്തിച്ച്‌ തെളിവെടുപ്പു നടത്തി.

കുറ്റസമ്മതം നടത്തിയ പ്രതി കുത്താനുപയോഗിച്ച ഓണ്‍ലൈനില്‍ വാങ്ങിയ കറുത്ത കത്തി വീടിനുള്ളില്‍ നിന്നും എടുത്ത് പോലീസിനു നല്‍കി. സവാള അരിഞ്ഞു കൊണ്ടിരുന്ന കത്തി ഉപയോഗിച്ചാണ് കുത്തിയതത്രേ. ഇതിനു ശേഷം കത്തി കഴുകി വീടിനുള്ളില്‍ തന്നെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു.

ജോസഫിന്‍റെ പിന്നിലൂടെ എത്തിയാണ് കുത്തിയത്. ഇടതു നെഞ്ചിനേറ്റ കുത്തുകളാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്ന സ്ഥലത്ത് ഫോറൻസിക്, സയന്‍റിഫിക് വിദഗ്ധർ എത്തി പരിശോധനകള്‍ നടത്തി. ജോസഫും ഭാര്യയും തമ്മിലുള്ള രൂക്ഷമായ കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം ഞാറക്കല്‍ സിഐ സുനില്‍ തോമസിന്‍റെ നേതൃത്വത്തില്‍ ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കരിച്ചു. രാത്രി മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.