play-sharp-fill
ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് വൻ മോഷണം; രാവിലെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണം നടന്നതായി കണ്ടത്; ഭണ്ഡാരത്തിന് സമീപത്തു നിന്നും മോഷണത്തിന് ഉപയോഗിച്ച കമ്പിപ്പാരകളും ഉപകരണങ്ങളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു

തൃശൂർ : തൃശൂരിൽ ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് വൻ മോഷണം. കാഞ്ഞാണി കാരമുക്ക് പൂതൃക്കോവിൽ നരസിംഹ മൂർത്തി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തി പൊളിച്ച് മോഷണം.

ചൊവ്വാഴ്ച രാവിലെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണം നടന്നതായി കണ്ടെത്തിയത്. ക്ഷേത്ര നടയിലെയും പുറത്ത് ചുറ്റു മതിലിനോടു ചേർന്ന് സ്ഥാപിച്ച രണ്ട് ഭണ്ഡാരങ്ങളും കുത്തി തുറന്നാണ് പണം മോഷ്ടിച്ചിട്ടുള്ളത്.

ഭണ്ഡാരത്തിന് സമീപത്ത് നിന്നും മോഷണത്തിനുപയോഗിച്ച കമ്പിപ്പാരകളും ഉപകരണങ്ങളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ക്ഷേത്ര ഭാരവാഹികൾ വിവമറിയിച്ചതിനെ തുടർന്ന് അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതാനും ആഴ്ചകൾക്ക് മുൻപ് സമീപത്തെ ത്യക്കുന്നത്ത് ക്ഷേത്രത്തിലും ദണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.