play-sharp-fill
കോട്ടയം പാത്താമുട്ടം സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ സാങ്കേതിക കലാമേള (ടെക്ഫെസ്റ്റ്) “സംയുക്ത 8.0” ഓഗസ്റ്റ് 18 – ന്

കോട്ടയം പാത്താമുട്ടം സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ സാങ്കേതിക കലാമേള (ടെക്ഫെസ്റ്റ്) “സംയുക്ത 8.0” ഓഗസ്റ്റ് 18 – ന്

കോട്ടയം: യുവതലമുറയിലെ സാങ്കേതിക-കലാ പ്രതിഭകളെ കണ്ടെത്തുന്നതിനായി പാത്താമുട്ടം സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം സംഘടിപ്പിക്കുന്ന എട്ടാമത് ടെക്നോ-കൾച്ചറൽ (സാങ്കേതിക കലാമേള) ഫെസ്റ്റിവൽ

“സംയുക്ത 8.0 ഒക്ടോബർ 18 വെള്ളിയാഴ്‌ച നടക്കും. സെൻ്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് കാമ്പസിൽ നടക്കുന്ന കലാമേള പ്രിൻസിപ്പൽ ഡോ. സുധ ടി. ഉദ്ഘാടനം ചെയ്യും.

ആർട്‌സ്, സയൻസ്, ഹ്യൂമാനിറ്റിസ്, കൊമേഴ്‌സ് മേഖലകളിലെ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കാണ് സാങ്കേതിക-കലാ-വിനോദ വിഭാഗങ്ങളിലുള്ള മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐഡിയതോൺ, ഫാസ്റ്റ് ടൈപ്പിംഗ്,ടെക്നിക്കൽ ക്വിസ്, കോഡിംഗ്, വെബ് ഡിസൈനിങ്, ട്രെഷർ ഹണ്ട്, ഗെയിമിംഗ്, പേപ്പർ പ്രെസന്റേഷൻ തുടങ്ങിയ ടെക്നോളജി ഇനങ്ങളും, സ്പോട്ട് ഡാൻസ്, ഫോട്ടോഗ്രാഫി,സ്റ്റാർ റീൽസ്, ഓഫ് ബെസ്റ്റ് സംയുക്ത സാംസ്കാരിക ഇനങ്ങളും കായിക ഇനമായി

സിംഗർ, മുതലായ ഫുട്ബോൾ മത്സരവും സംയുക്തയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നു. കേരളത്തിനകത്തും പുറത്തുമുള്ള കലാലയങ്ങളിൽ

നിന്നായി നൂറുകണക്കിന് പ്രതിഭകൾ ഫെസ്റ്റിൽ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താ സമ്മളനത്തിൽ അറിയിച്ചു വിശദവിവരങ്ങൾ കൊടുത്തിരിക്കുന്ന ഇൻസ്റ്റഗ്രാം പേജിൽ ലഭ്യമാണ്:
വാർത്താസമ്മേളനത്തിൽ “സംയുക്ത 8.0” ചീഫ് സ്റ്റാഫ്

കോർഡിനേറ്റർ അസി. പ്രൊഫസര് അൻസു മറിയം ചെറിയാൻ, കോ-കോർഡിനേറ്റർ അസി. പ്രൊഫസർ ആവണി.എസ്, സ്റ്റുഡൻ്റ് കോർഡിനേറ്റർമാരായ ജോഹാൻ എം. സക്കറിയാ അപർണമേനോൻ, പബ്ലിക് റിലേഷൻസ് ഓഫീസർ ടോം ദാസ് എന്നിവർ പങ്കെടുത്തു.