play-sharp-fill
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എഡിഎമ്മിനെ അധിക്ഷേപിച്ച് പ്രസംഗിച്ച ശേഷം ഇറങ്ങിപ്പോയി: കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് സണ്ണി ജോസഫ് എംഎല്‍എ.

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എഡിഎമ്മിനെ അധിക്ഷേപിച്ച് പ്രസംഗിച്ച ശേഷം ഇറങ്ങിപ്പോയി: കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് സണ്ണി ജോസഫ് എംഎല്‍എ.

തിരുവനന്തപുരം:കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം: ഞെട്ടലും നടുക്കവും ഉണ്ടാക്കുന്നുവെന്നും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്നും സണ്ണി ജോസഫ് എംഎല്‍എ.

എഡിഎം നവീൻ ബാബുവിന്റെ ഔദ്യോഗിക യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യയെത്തിയത് ക്ഷണിക്കപ്പെടാതെയാണ്.

ജില്ലാ കളക്ടർ പങ്കെടുത്ത യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിച്ചിരുന്നില്ല. എന്നാല്‍ യോഗം നടക്കുന്ന വേളയിലെത്തിയ പിപി ദിവ്യ എഡിഎമ്മിനെ അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശേഷം യോഗത്തില്‍ നിന്നും ഇറങ്ങിപ്പോകുകയുമായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പരാതികള്‍ ഉണ്ടെങ്കില്‍ കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെ ആയിരുന്നില്ലെന്നും സണ്ണി ജോസഫ് എംഎല്‍എ പ്രതികരിച്ചു.

എഡിഎമ്മിന്റെ മരണത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം. ആരോപണമുന്നയിച്ച വിഷയത്തിലും വസ്തു നിഷ്ഠമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.