play-sharp-fill
കത്തിയുമായി വീടിനുള്ളിൽ മകൻ; പരിഭ്രാന്തിയോടെ വീടിന്റെ മുകളിലേക്ക് ഓടിക്കയറിയപ്പോൾ കണ്ട‌ത് കഴുത്തറ്റനിലയില്‍ മകന്റെ സുഹൃത്ത്; കൊല്ലപ്പെട്ടത് കേരള ആംഡ് പോലീസ് ഹവില്‍ദാർ; സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു; പോലീസുകാരന്റെ കൊലപാതകം സേനയിൽ നടപടി നേരിടുന്നതിനിടെ

കത്തിയുമായി വീടിനുള്ളിൽ മകൻ; പരിഭ്രാന്തിയോടെ വീടിന്റെ മുകളിലേക്ക് ഓടിക്കയറിയപ്പോൾ കണ്ട‌ത് കഴുത്തറ്റനിലയില്‍ മകന്റെ സുഹൃത്ത്; കൊല്ലപ്പെട്ടത് കേരള ആംഡ് പോലീസ് ഹവില്‍ദാർ; സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു; പോലീസുകാരന്റെ കൊലപാതകം സേനയിൽ നടപടി നേരിടുന്നതിനിടെ

കടയ്ക്കല്‍: ചിതറയില്‍ പോലീസുകാരനെ കഴുത്തറത്ത് കൊലപ്പെടുത്തിയനിലയില്‍ കണ്ടെത്തി. കേരള ആംഡ് പോലീസ് (കെ.എ.പി.) അടൂർ ക്യാമ്പിലെ ഹവില്‍ദാർ നിലമേല്‍ വളയിടം ചരുവിള പുത്തൻവീട്ടില്‍ ഇർഷാദ് (26) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ചിതറ കല്ലുവെട്ടാൻകുഴി വിശ്വാസ് നഗർ, യാസിൻ മൻസിലില്‍ മുഹമ്മദ് സഹദിനെ (26) പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാവിലെ വിശ്വാസ് നഗറിലുള്ള സഹദിന്റെ വീട്ടിലാണ് സംഭവം. സഹദും ഇർഷാദും സുഹൃത്തുക്കളാണ്. കുറച്ചുദിവസമായി സഹദിന്റെ വീട്ടിലായിരുന്നു താമസം. ഇർഷാദ് ഒരു വർഷമായി ജോലിക്ക് പോയിരുന്നില്ല. രാവിലെ 11 മണിയോടെ സഹദിന്റെ പിതാവ് അബ്ദുള്‍ സലാം വീട്ടിനകത്തേക്ക് കയറുമ്പോള്‍ കത്തിയുമായി അസ്വാഭാവിക നിലയില്‍ നില്‍ക്കുന്ന സഹദിനെ കാണുകയായിരുന്നു.

പരിഭ്രാന്തിയോടെ വീടിന്റെ മുകളിലെ നിലയിലേക്ക് കയറി നോക്കുമ്പോള്‍ കഴുത്തറ്റനിലയില്‍ ഇർഷാദിനെ കണ്ടു. ഉടൻ ആംബുലൻസ് വിളിച്ചുവരുത്തി. സംഭവമറിഞ്ഞെത്തിയ അയല്‍വാസികള്‍ ചിതറ പോലീസില്‍ വിവരമറിയിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ വീടിന്റെ ഗോവേണിക്കു സമീപം മൃതദേഹം കാണുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മികച്ച കായികതാരമായ ഇർഷാദിന് സ്പോർട്സ് ക്വാട്ടയിലാണ് ജോലി ലഭിച്ചത്. ജോലിക്ക് സ്ഥിരമായി എത്താതിരുന്നതിനാല്‍ അന്വേഷണനടപടികള്‍ തുടങ്ങിയിരുന്നു. കൊലപാതകത്തിനുപയോഗിച്ച ആയുധം കണ്ടെടുക്കുന്നതിനായി സമീപത്തെ പുരയിടത്തില്‍ മെറ്റല്‍ ഡിറ്റക്ടർ ഉപയോഗിച്ചു പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.

തുടർന്ന് ഡോഗ് സ്ക്വാഡ് എത്തി ആയുധം കണ്ടെടുത്തു. സഹദിനെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. സംഭവത്തില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നു പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. വിരലടയാളവിദഗ്ധർ ഉള്‍പ്പെടെ സ്ഥലത്തെത്തി അന്വേഷണം നടത്തി.

മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരേതനായ അഷ്റഫിന്റെയും ഷീജയുടെയും മകനാണ് ഇർഷാദ്. സഹോദരൻ: സൈനികനായ അർഷാദ്.