play-sharp-fill
വളഞ്ഞങ്ങാനത്ത് കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് വീണ് അപകടം; കോട്ടയത്ത് നിന്ന് കുമളിയിലേക്ക് പോകുന്ന കാർ 800 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്; കാർ മരത്തിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി; അഗ്നിരക്ഷാസേനയെത്തി യാത്രക്കാരെ രക്ഷപ്പെടുത്തി

കുട്ടിക്കാനം: വളഞ്ഞങ്ങാനത്തിനു സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കൊക്കയിലേക്കു വീണു. കാര്‍ മരത്തില്‍ തട്ടി നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

കാറിലുണ്ടായിരുന്ന നാല് യാത്രക്കാരും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ രണ്ടിനാണു സംഭവം.

കോട്ടയത്തു നിന്നു കുമളിയിലേക്കു പോവുകയായിരുന്ന കാര്‍ 800 അടി താഴ്ചയിലേക്കാണു മറിഞ്ഞത്. കാര്‍ മരത്തില്‍ ഇടിച്ചുകിടന്നതാണു രക്ഷയായത്. പീരുമേട്ടില്‍നിന്നെത്തിയ അഗ്‌നിരക്ഷാസേന, വാഹനത്തില്‍ കുടുങ്ങിയ നാലു യാത്രക്കാരെ രക്ഷപ്പെടുത്തി. ഡ്രൈവറും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഗ്‌നിരക്ഷാസേനാ അസി. സ്റ്റേഷന്‍ ഓഫിസര്‍ എന്‍.പി.അജയകുമാറിന്റെ നേതൃത്വത്തിലാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്.