play-sharp-fill
റോഡിലെ കുഴിക്കെണിയിൽ വീണ് സ്കൂട്ടർ യാത്രക്കാരിയുടെ കാലൊടിഞ്ഞു: അപകടം കോട്ടയം വടയാർ ചന്തപ്പാലം മുളക്കുളം റോഡിൽ

റോഡിലെ കുഴിക്കെണിയിൽ വീണ് സ്കൂട്ടർ യാത്രക്കാരിയുടെ കാലൊടിഞ്ഞു: അപകടം കോട്ടയം വടയാർ ചന്തപ്പാലം മുളക്കുളം റോഡിൽ

വെള്ളൂർ :തകർന്നടിഞ്ഞ് നിർ മാണം പാതിവഴിയിൽ നിലച്ച മുളക്കുളം -ചന്തപ്പാലം റോഡിലെ കുഴിയിൽ വീണ് സ്കൂ‌ട്ടർ യാത്രക്കാരിയുടെ കാലൊടിഞ്ഞു.

വെള്ളൂർ പ്ലാച്ചേരിയിൽ മധു വിൻ്റെ ഭാര്യ ശ്രീവിദ്യ (47)ക്കാണു പരിക്കേറ്റത്.

മുട്ടുചിറ സ്വകാര്യ ആശുപത്രി യിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തി. ഇന്നലെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 10ന് വീട്ടിൽനിന്നു വെള്ളൂർ ജംക്‌ഷനിലേക്കു പോകുന്നതിനിടെ പഞ്ചായത്ത് ഓഫിന് സമീപം റോഡിലെ കുഴിയിൽ ചാടിയ സ്‌കൂട്ടർ മറിഞ്ഞാണ് അപകട..

റോഡിലെ കുഴികളും വശങ്ങളിലെ ഓടയ്ക്ക് മൂടിയില്ലാത്തതും കാരണം വടയാർ ചന്തപ്പാലം

മുളക്കുളം റോഡിൽ അപകടം പതിവാണ്. അധികൃതർ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നാണ് നാട്ടുകാർക്ക് പരാതി.