play-sharp-fill
ശരിയായ മെമ്മോറാണ്ടം സമർപ്പിക്കാതെ കേന്ദ്രം അധിക ഫണ്ട് എങ്ങനെ അനുവദിക്കും ? ഉപയോഗിക്കാതെ കിടക്കുന്ന ദുരന്ത നിവാരണ ഫണ്ടിനെക്കുറിച്ച് മിണ്ടുന്നില്ല, പിണറായി വിജയനും വി ഡി സതീശനും നിയമസഭയിൽ നാടകം കളിക്കുന്നു; വയനാട്  ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തി കെ സുരേന്ദ്രൻ

തിരുവനന്തപുരം: വയനാട് ദുരന്തത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കേരളത്തിലെ സർക്കാരിന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

സംസ്ഥാനം ശരിയായ മെമ്മോറാണ്ടം സമർപ്പിക്കാതെ, കേന്ദ്രം അധിക ഫണ്ട് അനുവദിക്കുന്നതെങ്ങനെയെന്നും, ഉപയോഗിക്കാതെ കിടക്കുന്ന ദുരന്ത നിവാരണ ഫണ്ടിനെക്കുറിച്ച് മിണ്ടാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രത്തിൽ നിന്ന് സമയോചിതമായ പിന്തുണ ലഭിച്ചിട്ടും പുനരധിവാസം കാര്യക്ഷമമല്ലാത്തതിന്റെ കാരണമെന്താണെന്ന് പറയണമെന്നും അദ്ദേഹം ആവശ്യപ്പെടു. ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുന്നതിന് പകരം ഇൻഡി സഖ്യത്തിൽപ്പെട്ട പിണറായി വിജയനും, വി ഡി സതീശനും നിയമസഭയിൽ നാടകം കളിച്ച് കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട്ടിലെ ജനങ്ങൾ നിങ്ങളുടെ രാഷ്‌ട്രീയ കളികളല്ല, സത്യവും യഥാർത്ഥ പ്രവർത്തനവുമാണ് അർഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വയനാടിന് കേന്ദ്രം സഹായം നൽകണമെന്ന പ്രമേയം ഇന്നലെയാണ് നിയമസഭ ഏകകണ്ഠമായി പാസാക്കിയത്.

ഉരുൾപൊട്ടൽ മേഖലയിലെ ദുരിതബാധിതർക്കായി കേന്ദ്രം ധനസഹായം നൽകിയില്ലെന്ന രീതിയിൽ തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണ് ഇരുപക്ഷവും സഭയിൽ ഉയർത്തിയത്. അതേസമയം, അടിയന്തരപ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തെ മുഖ്യമന്ത്രി പ്രശംസിക്കുകയും ചെയ്തു.

പുനരധിവാസത്തെക്കുറിച്ചുള്ള ദുഷ്പ്രചരണം പ്രതിപക്ഷം ഏറ്റുപിടിച്ചില്ലെന്നും, ഇത് ശരിയായ രീതിയാണെന്നുമാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്.