play-sharp-fill
പനച്ചിക്കാട് കണ്ണംകുളം കണിയാംമല റോഡ് നിർമ്മാണം ഒച്ച് ഇഴയുന്ന പോലെ ; റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ച് നാട്ടുകാർ ; പ്രശ്‌നപരിഹാരത്തിനായി ഫണ്ട് അനുവദിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ

പനച്ചിക്കാട് കണ്ണംകുളം കണിയാംമല റോഡ് നിർമ്മാണം ഒച്ച് ഇഴയുന്ന പോലെ ; റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ച് നാട്ടുകാർ ; പ്രശ്‌നപരിഹാരത്തിനായി ഫണ്ട് അനുവദിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ

സ്വന്തം ലേഖകൻ

കോട്ടയം : റോഡ് നിർമ്മാണം ഇഴഞ്ഞിഴഞ്ഞ് നീങ്ങിയതോടെ നാട്ടുകാർ കലിപ്പിലായി. ഒടുവില്‍ റോഡില്‍ വാഴ നട്ട്  പ്രതിഷേധിച്ചു.

പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ കണ്ണംകുളം കണിയാംമല റോഡിന്റെ നവീകരണമാണ് എങ്ങുമെത്താതെ തുടരുന്നത്. പണി ഇഴഞ്ഞു നീങ്ങുന്നതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാർ ടാറിംഗ് കഴിയാത്ത റോഡില്‍ വാഴ നട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്തിന് വേണ്ടത്ര ഫണ്ടില്ലാത്തതിനാല്‍ നവീകരണത്തിന് പള്ളം ബ്‌ളോക്ക് പഞ്ചായത്തിന്റെ സഹായം തേടി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ ഇടപെട്ട് ആസ്തി വികസന ഫണ്ടില്‍ നിന്നും പ്രശ്‌ന പരിഹാരത്തിനായി 35 ലക്ഷം രൂപ അനുവദിച്ചു. ഏറ്റവും തകർന്ന ഭാഗത്ത് കോണ്‍ക്രീറ്റിംഗ് നടത്താനും ഓടകള്‍ നിർമ്മിക്കാനും, പാച്ച്‌ വർക്കിനും ടാറിംഗിനുമാണ് തുക അനുവദിച്ചത്.